വാക്സീൻ എടുക്കാത്തത് 1,707 അധ്യാപക, അനധ്യാപകർ .വാക്സിൻ എടുക്കാത്തവരുടെ കണക്ക് ഇങ്ങനെ

December 04, 2021 - By School Pathram Academy

തിരുവനന്തപുരം∙ കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ 1066 അധ്യാപകരാണ് വാക്സിന്‍ എടുക്കാത്തത്. അനധ്യാപകർ 189 പേർ. ആകെ 1255 പേർ. ഹയർസെക്കൻഡറി തലത്തിൽ 200 അധ്യാപകർ വാക്സിന്‍ എടുത്തില്ല. അനധ്യാപകർ 23. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകർ വാക്സിൻ എടുത്തില്ല. അനധ്യാപകർ എല്ലാവരും വാക്സിൻ എടുത്തു. വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകർ കൂടുതലുള്ളത് മലപ്പുറത്താണ് (201). കുറവ് വയനാടും.

വാക്സിൻ എടുക്കാത്തവരുടെ കണക്ക്:

തിരുവനന്തപുരം–(എൽപി, യുപി, ഹൈസ്കൂൾ)–അധ്യാപകർ–87,അനധ്യാപകർ–23, ആകെ 110

കൊല്ലം–അധ്യാപകർ–67,അനധ്യാപകർ–23,ആകെ 90

പത്തനംതിട്ട–അധ്യാപകർ–40,അനധ്യാപകർ–11,ആകെ 51

കോട്ടയം–അധ്യാപകർ–61,അനധ്യാപകർ–13,ആകെ74

ഇടുക്കി–അധ്യാപകർ–36,അനധ്യാപകർ–7,ആകെ 43

ആലപ്പുഴ–അധ്യാപകർ–77,അനധ്യാപകർ–12,ആകെ 89

എറണാകുളം–അധ്യാപകർ–89,അനധ്യാപകർ–17,ആകെ 106

തൃശൂർ–അധ്യാപകർ–103,അനധ്യാപകർ–21,ആകെ 124

പാലക്കാട്–അധ്യാപകർ–54,അനധ്യാപകർ–7,ആകെ 61

‌മലപ്പുറം–അധ്യാപകർ–184,അനധ്യാപകർ–17,ആകെ 201

കോഴിക്കോട്–അധ്യാപകർ–136,അനധ്യാപകർ–15,ആകെ 151

വയനാട്–അധ്യാപകർ–25,അനധ്യാപകർ–4,ആകെ 29

കണ്ണൂർ–അധ്യാപകർ–25,അനധ്യാപകർ–15,ആകെ 90

കാസർകോഡ്–അധ്യാപകർ–32,അനധ്യാപകർ–4,ആകെ 36

വാക്സിനേഷൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ കിട്ടിയതെന്നു ശിവൻകുട്ടി പറഞ്ഞു. വാക്സിനെടുക്കാതെ സ്കൂളിൽ വരരുതെന്ന് സർക്കാർ നിർദേശം നൽകി. അത് അധ്യാപക, അനധ്യാപകർ അംഗീകരിച്ചു. രക്ഷിതാക്കൾക്ക് ആത്മവിശ്വാസം വർധിച്ചതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. അതിനുശേഷം വാക്സിൻ എടുക്കാത്ത അധ്യാപകരെക്കുറിച്ചുള്ള ചർച്ച മാധ്യമങ്ങളില്‍ നടന്നു. തുടർന്നാണ് പട്ടിക പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്നാണ് കേന്ദ്ര മാർഗനിർദേശം. 47 ലക്ഷം വിദ്യാർഥികളുണ്ട് പ്ലസ്ടു തലംവരെ. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ് പ്രധാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതയോടെ സർക്കാർ നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.