വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന
വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന
അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്.
അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. തൃശൂർ ജില്ലയിലെ ഒരു അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് നൽകിയിരുന്നത്.
കുട്ടികൾക്ക് അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അങ്കണവാടിയിലെത്തി പരിശോധന നടത്തി.