വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം
500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം
ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാം. ഓൺലൈൻ ആയി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1916.