വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകൾ അറിഞ്ഞിരിക്കാം

January 29, 2022 - By School Pathram Academy

വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് ഇൻസ്റ്റലേഷൻ ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴിയോ കോൾ വഴിയോ അയക്കുന്ന 6 അക്ക OTP ആവശ്യമാണ്. എന്നാൽ ഈ ആറക്ക ഒടിപി സൈബർ തട്ടിപ്പുകാർ കാൾ മുഖാന്തരവും എസ്എംഎസിലൂടെയും കരസ്ഥമാക്കി വാട്സ്ആപ്പ് നിയന്ത്രണം കൈവശപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നമ്മൾ ജാഗ്രത പാലിക്കേണ്ടതാണ്.

 

⚫ തട്ടിപ്പിന്റെ രീതി:

 

🛑 കോളിലൂടെ ഒടിപി ആവശ്യപ്പെടുകയും അതിലൂടെ വാട്സ്ആപ്പിൻറെ പൂർണ്ണനിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യുന്നു

 

◼️ ഉപഭോക്താവിന് അപരിചിതമായ ഒരു നമ്പറിൽ നിന്നും വാട്സ്ആപ്പ് സപ്പോർട്ട് സർവ്വേ എന്ന പേരിൽ ഒരു കോൾ ലഭിക്കുന്നു

◼️ ഉപഭോക്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന അതേസമയം തന്നെ തട്ടിപ്പുകാർ വാട്സ്ആപ്പ് രജിസ്ട്രേഷൻ പ്രോസസ് ചെയ്യുവാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നും ചെയ്യുന്നു.

◼️ കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്സ് ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുകയും, ചില കാരണങ്ങളാൽ ഉപഭോക്താവിനോട് തങ്ങളുടെ കോൾ ലയിപ്പിക്കുവാൻ (merge call) തട്ടിപ്പുകാർ ആവശ്യപ്പെടുകയും ചെയ്യുന്നു.

◼️ ഇങ്ങനെ ലയിപ്പിക്കുന്ന കോളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ ഒരു വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിക്കുന്നു

◼️ ഇത്തരത്തിൽ തട്ടിയെടുക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടിലൂടെ നിരവധി സൈബർകുറ്റകൃത്യങ്ങൾ തട്ടിപ്പുകാർ ചെയ്യുന്നു.

 

🛑 എസ്എംഎസിലൂടെ വാട്സാപ്പിന്റെ നിയന്ത്രണം കൈവശപ്പെടുത്തുക.

 

◼️ ഉപഭോക്താവിനെ തട്ടിപ്പുകാർ ഫോൺ മുഖാന്തരം ബന്ധപ്പെടുകയും തങ്ങൾക്ക് എസ്എംഎസിലൂടെ ലഭിച്ച ഒ ടി പി ഷെയർ ചെയ്യുവാനും ആവശ്യപ്പെടുന്നു

◼️ അതിനുശേഷം തട്ടിപ്പുകാർ ഒടിപി ഉപയോഗിച്ച് വാട്സ്ആപ്പ് തങ്ങളുടെ നിയന്ത്രണത്തിൽ ആക്കുകയും വാട്ട്സാപ്പ് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ വാട്സാപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും തട്ടിപ്പുകാർ കൈവശപെടുത്തുന്നു.

◼️ ഇത്തരത്തിൽ വാട്സാപ്പിലെ നിയന്ത്രണം കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ നിരവധി സാമ്പത്തിക തട്ടിപ്പുകളും മറ്റു സൈബർ കുറ്റകൃത്യങ്ങളും നടത്തുന്നു.

◼️ ഉപഭോക്താവിനെ വ്യക്തിവിവരങ്ങളും മറ്റുമുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു

◼️ സ്റ്റാറ്റസ്, മെസേജ് എന്നിവ ഇവർ പോസ്റ്റ് ചെയ്തുകൊണ്ട് ഉപഭോക്താവിനെ വ്യക്തിഹത്യ നടത്തുന്നു

 

🛑 എങ്ങനെ ഇത്തരം തട്ടിപ്പുകളിൽ നിന്നും നമുക്ക് രക്ഷ നേടാം

 

◼️ Two-Factor Authentification ഓൺ ചെയ്ത് വയ്ക്കുക, അതുപോലെതന്നെ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആർക്കൊക്കെ കാണാൻ കഴിയുമെന്ന് നിങ്ങൾ ഉറപ്പുവരുത്തണം.

◼️ സാമ്പത്തികസഹായമോ അല്ലെങ്കിൽ മറ്റു സഹായമോ നിങ്ങളുടെ പേരിൽ ആരെങ്കിലും നിങ്ങളുടെ സുഹൃത്തുക്കൾക്കോ കൂട്ടുകാർക്കോ മെസ്സേജ് അയച്ച് ആവശ്യപ്പെടുകയാണെങ്കിൽ അത് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം തിരിച്ചു മറുപടി നൽകുകയെന്നു നിങ്ങൾ അവരോട് പറഞ്ഞു മനസ്സിലാക്കേണ്ടതാണ്.

◼️ വാട്സാപ്പുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ ഈമെയിൽ വഴി വാട്സ്ആപ്പ് കസ്റ്റമർ കെയറിൽ അറിയിക്കേണ്ടതാണ്

◼️ ഇത്തരം തട്ടിപ്പിനിരയായാൽ ഉടനെ cybercrime.gov.in എന്ന വെബ് പോർട്ടലിൽ ബന്ധപ്പെടുക

 

#keralapolice

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More