വായനച്ചങ്ങാത്തം കണിയാപുരം ബിആർസി യിൽ വായന ചങ്ങാത്തം അധ്യാപക പരിശീലനം പൂർത്തിയായി
വായനച്ചങ്ങാത്തം കണിയാപുരം ബിആർസി യിൽ വായന ചങ്ങാത്തം അധ്യാപക പരിശീലനം പൂർത്തിയായി
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരള യും സംയുക്തമായി നടപ്പിലാക്കിയ വായന ച്ച ങ്ങാത്തം സ്വതന്ത്ര വായന പരിപോഷണ പരിപാടി യുടെ അധ്യാപക പരിശീലനം കണിയാപുരം ബിആർസി യിൽ രണ്ട്കേന്ദ്രങ്ങളുലായിമാർച്ച് 8,9 തീയതികളിലായി മേഖലാടിസ്ഥാനത്തിൽ പൂർത്തിയാക്കി.
ജി എൽ പി എസ് ആലുംമൂട് സെന്ററിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ കഠിനംകുളം മംഗലപുരം ആറ്റിപ്ര അണ്ടൂർക്കോണം എന്നീ ക്ലസ്റ്ററുകളിലെ യും ജി എൽ പി എസ് കന്യാകുളങ്ങര സംഘടിപ്പിച്ച പരിശീലനത്തിൽ വെമ്പായം മാണിക്യൻ പോത്തൻകോട് കഴക്കൂട്ടം ശ്രീകാര്യം എന്നീ ക്ലസ്റ്ററുകളിലെയും
ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ പങ്കാളികളായി.
ജി എൽ പി എസ് ആലുംമൂട് സംഘടിപ്പിച്ച വയന ചങ്ങാത്തം അധ്യാപക പരിശീലന പരിപാടി അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഹരികുമാർ നിർവ്വഹിച്ചു.ബി പി സി, ശ്രീ ഉണ്ണികൃഷ്ണൻ സ്വാഗതമാശംസിച്ചു.. കവി ശ്രീ .മടവൂർ കൃഷ്ണൻകുട്ടി സാംസ്‌കാരിക പ്രഭാഷണം നടത്തി ,ട്രെയിനർ, ശ്രീമതി ശ്രീജ പദ്ധതി വിശദീകരിച്ചു.AEO ശ്രീമതി ഷീജ , സ്കൂൾ HM ശ്രീമതി ഷീബ CRC കോർഡിനേറ്റർ മധു കരവാരം CRC കോർഡിനേറ്റർശ്രീമതി ബിനു, തുടങ്ങിയവർ സംസാരിച്ചു.
ജി എൽ പി കന്യാകുളങ്ങര അധ്യാപക പരിശീലന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സ്കൂൾ HM ശ്രീമതി വിമലടീച്ചറിൻ്റെ അധ്യക്ഷതയിൽ നടന്നു. ശ്രീമതി രശ്മി (സി ആർ സി കോ ഓർഡിനേറ്റർ) സ്വാഗതം ആശംസിക്കുകയും, വെമ്പായം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീന ജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു.ശ്രീ.രാജേഷ് ലാൽ (ട്രെയ്നർ ) പദ്ധതി വിശദീകരണം നടത്തി.പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ വിഭു പിരപ്പൻകോട് മുഖ്യ പ്രഭാഷണം നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ കേരളം പ്രൈമറി സ്കൂളുകളിലേക്ക്എത്തിച്ച പൂന്തോണി പവിഴമല്ലി കുന്നിമണി രസ ത്തുള്ളികൾ എന്നീ വായനാ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് കുഞ്ഞുങ്ങളെ സ്വതന്ത്ര വായനയിലേക്ക് നയിക്കാൻ രക്ഷിതാക്കൾ വഹിക്കേണ്ട പങ്ക് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനായി ട്രൈഔട്ട് ക്ലാസുകളും ഗൂഗിൾ മീറ്റുകളും നേരിട്ടുള്ള രക്ഷാകർതൃ യോഗങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ട്രൈഔട്ട് ക്ലാസ്സിനു ശേഷം രക്ഷിതാവിന്റെ പിന്തുണയോടുകൂടി വായനാ സാമഗ്രികളിലൂടെ കടന്നുപോയ കുട്ടി വ്യത്യസ്ത വ്യവഹാരരൂപങ്ങളിൽ എത്തിച്ചേരുക യും ചെയ്തു. കഥ കവിത ചിത്രങ്ങൾ ആസ്വാദനക്കുറിപ്പ് പാചകക്കുറിപ്പ് സംഭാഷണം തുടങ്ങി വ്യത്യസ്തങ്ങളായ കുട്ടികളുടെ സൃഷ്ടികൾ പുസ്തകരൂപത്തിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുകയുണ്ടായി. രക്ഷിതാക്കളുടെ സർഗ്ഗസൃഷ്ടികളും പ്രകാശനം ചെയ്യുകയുണ്ടായി. സ്വതന്ത്ര വായനയിലൂടെ സർഗ്ഗാത്മക രചനയിലേക്ക് എന്ന ആശയം അധ്യാപകരിലേക്ക് എത്തിക്കുവാനും ഇതുവഴി സാധിച്ചു. സ്കൂളുകളിൽ SRG കൾ സംഘടിപ്പിക്കുവാനും രക്ഷാകർതൃ യോഗങ്ങൾ ചേരുവാനും അധ്യാപകർക്ക് നിർദ്ദേശം നൽകുകയുണ്ടായി. രണ്ട് ദിവസങ്ങളിലായി രണ്ട് കേന്ദ്രങ്ങളിലായി നടന്ന വായന ചങ്ങാത്തം അധ്യാപക പരിശീലനം അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പ്രശംസ പിടിച്ചു പറ്റി. വായനയുടെ പ്രാധാന്യം വിളിച്ചോതി ക്കൊണ്ടുള്ള ഫ്ലാഷ് മോബ് പൊതുസമൂഹത്തിൻ്റെ ശ്രദ്ധയാകർഷിച്ചു. മധ്യവേനലവധി കാലത്തും കുഞ്ഞുങ്ങളെ സ്വതന്ത്ര വായനയിലേക്ക് എത്തിക്കാൻ ഈ പരിശീലനം കൊണ്ട് സാധിക്കും എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
ഭാഷയുടെ താളം കുഞ്ഞുമനസ്സുകളിലേത്തിക്കാൻ ,,,,
കുഞ്ഞു മക്കളെ വായനയുടെ ചങ്ങാതിമാരാക്കാൻ ,,,,
അധ്യാപകർക്ക് സാധിക്കട്ടെ……….
ആശംസകളോടെ….
ടീം ബി ആർ സി കണിയാപുരം