വായനാദിന – മാസാചരണം 10 നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി
എല്ലാ വർഷവും ജൂൺ 19 വായനാ ദിനമായി ആചരിച്ചു വരികയാണ്. 2023 -2024 അധ്യയന വർഷം ജൂൺ 19 മുതൽ ജൂലൈ 18 വരെ പി.എൻ. പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ദേശീയ വായനാദിനമാസാചരണം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരി ക്കുന്നു.
ദേശിയ വായനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വായനയുടെ മഹത്വം പ്രതിപാദിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതും, വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേ ണ്ടതുമാണ്. കൂടാതെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെയും രക്ഷകർത്താക്കളെയും ബോധവൽകരിക്കുന്നതിനുള്ള ഉചിതമായ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ഈ വർഷം വായനാദിനം സംഘടിപ്പിക്കുന്നതി നാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1.ജൂൺ 2 വായനദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും വായനാദിന പ്രതിജ്ഞ എടുക്കേണ്ടതാണ് പ്രതിജ്ഞയുടെ പകർപ്പ് ഉള്ളടക്കം ചെയ്യുന്നു.
2. വായനാദിനം – മാസാചരണത്തോ ടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കാവുന്നതാണ്. ജൂലൈ 8ാം തീയതി രണ്ടാം ശനിയാഴ്ച ജില്ലാതല വായന ക്വിസ് പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്ന്, രണ്ട് സമ്മാനം നേടുന്ന വിദ്യാർത്ഥികളെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കാ വുന്നതാണ്.
3.മാസാചരണത്തോടനുബന്ധിച്ച് സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാവുന്നതാണ്.
4. ലഹരി മയക്കുമരുന്ന് വിരുദ്ധ പ്രചാരണ യോഗങ്ങൾ സംഭവിപ്പിക്കാവുന്നതാണ്.
5. ക്വിസ് പ്രോഗ്രാം ,പ്രസംഗമത്സരം, ഉപന്യാസം മത്സരം, പദ (വാക്ക് ) മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാ വുന്നതാണ്
6 . അഞ്ചാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടി ചിത്രരചന,പെയ്ന്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
7. പദ്യപാരായണം, കഥാകഥന മത്സരങ്ങൾ , സമൂഹവായനാ പ്രചരണം, ഡിജിറ്റൽ വായന പരിശീലനം, വായനാശീലം പ്രചരിപ്പിക്കാൻ തെരുവ് നാടകം എന്നിവ സംഘടിപ്പിക്കാവുന്നതാണ്.
8. വായിച്ചു വളരുക പ്രമേയമാക്കി നാടൻ കലകൾ സംഘടിപ്പിക്കാ വുന്നതാണ്.
9. ഗ്രന്ഥകാരന്മാരുമായി സംവാദം ഒരു പുസ്തകം സംഭാവന ചെയ്യൂ പ്രചരണ പരിപാടി എന്നിവ സംഘടിപ്പിക്കാ വുന്നതാണ്.
10.വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റീഡിംഗ് കോർണറുകൾ തുറന്ന വായനശാലകൾ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി