വായനയോടൊപ്പം ചങ്ങാത്തം കൂടാം…..

March 20, 2022 - By School Pathram Academy

സി എൻ പി എസ് ജി എൽ പി എസ് മടവൂർ വായനയോടൊപ്പം ചങ്ങാത്തം കൂടാം…..

വായനയുടെ പൊൻ ചിറകിലേറി സി എൻ പി എസ് ഗവൺമെന്റ് എൽ പി എസിലെ കുരുന്നുകൾ….വായനയുടെ ലോകത്തേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന വായനച്ചങ്ങാത്തം സ്വതന്ത്ര വായന പരിപോഷണ പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം 19.3.2022 ശനിയാഴ്ച മടവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ നിർവഹിച്ചു.

പ്രഥമാധ്യാപിക ശ്രീമതി സീന. ബി. എസ് സ്വാഗത പ്രസംഗം നടത്തിയ ഉദ്ഘാടന കർമ്മത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. അനിൽ കുമാർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ വിജയകുമാർ ആശംസകളർപ്പിച്ചു. തദവസരത്തിൽ വായനച്ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും രക്ഷിതാക്കളുടെ പുസ്തക പ്രകാശനവും നടന്നു.

Category: School News