വായന ദിന പ്രവർത്തനം 2 :- ലൈബ്രറി കാണൽ/വായനശാലാ സന്ദര്‍ശനം
ലൈബ്രറി കാണൽ/വായനശാലാ സന്ദര്‍ശനം
സ്കൂൾ ലൈബ്രറിയോ അടുത്തുള്ള ഒരു വായനശാലയോ കാണൽ.
വിവിധ ഇനം പുസ്തകങ്ങൾ, വിവിധ ഭാഷാപുസ്തകങ്ങൾ , പത്രമാസികകൾ, പുസ്തകം അടുക്കിവെക്കുന്ന രീതി, വായനാ ഇടങ്ങൾ , മാധ്യമങ്ങൾ – പത്രം – പുസ്തകം – മോണിറ്റർ – ഇ– ബുക്ക്റീഡേർസ് … എന്നിവ പരിചയപ്പെടണം.
ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുക്കല്‍. ഒരു നോട്ടു പുസ്തകത്തില്‍ കഴിയുന്നത്ര പുസ്തകങ്ങളുടെ പേര് കുറിച്ചെടുക്കണം. ഇത് പിന്നീട് സാഹിത്യ ശാഖയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാനോ ക്വിസ്സ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം.