വാരാന്ത്യ ക്വിസ് ചോദ്യങ്ങൾ

July 14, 2023 - By School Pathram Academy

വാരാന്ത്യ ക്വിസ്

ചോദ്യങ്ങൾ.

 

1. ലോക മലാല ദിനം എന്നാണ്?

 

2. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി ആരാണ്?

 

3. യുവ തുർക്കി എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ ഓർമ്മ ദിനമാണ് ജൂലൈ 8. ആരാണ് അദ്ദേഹം?

 

4. ലോക ജനസംഖ്യാദിനമെന്നാണ്?

 

5. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും, നോവലിസ്റ്റും ആരായിരുന്നു?

 

6. വൈദ്യുതമോട്ടോർ ആദ്യമായി നിർമ്മിച്ച പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ജൂലൈ 9. ആരാണ് അദ്ദേഹം?

 

7. ബഹുമുഖ ബുദ്ധി സിദ്ധാ ന്തത്തിലൂടെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ജൂലൈ 11. ആരാണ് അദ്ദേഹം?

 

8. കേരളത്തിലെ പ്രമുഖനായ സ്വാതന്ത്ര്യ സമര സേനാനിയും, നിവർത്തന പ്രക്ഷോഭത്തിനു നേതൃത്വം നൽകുകയും,തിരുകൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തിയുടെ ചരമ വാർഷിക ദിനമാണ് ജൂലൈ 7. ആരാണ് അദ്ദേഹം?

 

9. പ്രശസ്ത എഴുത്തുകാരനും, കവിയുമായ പാബ്ലോ നെരൂദയുടെ ജന്മദിനം എന്നാണ്?

 

10. അഡ്വക്കേറ്റ് തലയൽ S. കേശവൻ നായർ തെക്കൻ കേരളത്തിന്റെ ഏത് കലാരൂപത്തിൽ ആണ് പ്രശസ്തനായത്?

വാരാന്ത്യ ക്വിസ്

ഉത്തരങ്ങൾ.

 

1. ജൂലൈ 12

2. ചേറ്റൂർ ശങ്കരൻ നായർ

 (സർ. C. ശങ്കരൻ നായർ )

3. ചന്ദ്ര ശേഖർ

4. ജൂലൈ 11

5. P. C. കുട്ടി കൃഷ്ണൻ

6. തോമസ് ഡാവെൻ പോർട്ട്

7. ഹോവാർഡ് ഗാർഡ്നർ

8. C. കേശവൻ

9. ജൂലൈ 12

10. വിൽപ്പാട്ട് കലാകാരൻ

Category: NewsQUIZ