വാലിഡ് യു.ഐ.ഡി ഉള്ള കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് 2024-2025 അധ്യയന വർഷം ജൂലൈ മാസം പതിനഞ്ചാം തീയതി പ്രാബല്യത്തിൽ തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിക്കാൻ ഉത്തരവ്

May 21, 2024 - By School Pathram Academy

ഉത്തരവ്

2. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 22.04.2024 തീയതിയിലെ ഡി ജി ഇ/7208/2024 /എച് 2 നമ്പർ കത്ത്.

ഉത്തരവ്

കെ.ഇ.ആർ അധ്യായം XXIII, ചട്ടം 12ൽ വരുത്തിയ ഭേദഗതി അനുസരിച്ച് 2024-25 വർഷം മുതൽ തസ്തിക നിർണ്ണയം സമയബന്ധിതമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശം വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകാവുന്നതാ ണെന്നും ആയതിനാൽ, തസ്തിക നിർണയ സർക്കുലറുകൾക്കും ഉത്തരവുകൾക്കും കാത്തു നിൽക്കാതെ, ആറാം പ്രവർത്തി ദിനത്തിലെ വാലിഡ് യു.ഐ.ഡി ഉള്ള കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് 2024-2025 അധ്യയന വർഷം ജൂലൈ മാസം പതിനഞ്ചാം തീയതി പ്രാബല്യത്തിൽ തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിക്കു ന്നതിനും, ഒക്ടോബർ മാസം ഒന്നാം തീയതി പ്രാബല്യത്തിൽ അധിക തസ്തികകൾ അനുവദിക്കത്തക്ക രീതിയിൽ സമയ ബന്ധിതമായി അധിക തസ്തിക പ്രപ്പോസലുകൾ സർക്കാരിലേക്ക് സമർപ്പിക്കുന്നതിനും പൊതുവായ നിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം 2 പ്രകാരം അറിയിച്ചിട്ടുണ്ട്.

2) സർക്കാർ ഈ വിഷയം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചു. കെ.ഇ.ആർ അധ്യായം XXIII ചട്ടം 12 ൽ അനുശാസിക്കുന്ന സമയപരിധി കർശനമായി പാലിച്ചുകൊണ്ട്, സംസ്ഥാനത്തെ സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ 2024-25 അധ്യയന വർഷത്തിൽ തസ്തികനിർണ്ണയം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.