വാഹനാപകടം; കോളേജ് അധ്യാപകൻ മരിച്ചു

May 05, 2022 - By School Pathram Academy

വാഹനാപകടം; കോളേജ് അധ്യാപകൻ മരിച്ചു

===============================

മുവാറ്റുപുഴ പെരുമ്പല്ലൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പാവൂർ പാണിയേലി സ്വദേശിയായ കോളേജ് അധ്യാപകൻ മരിച്ചു.

 

വഴിത്തല ശാന്തിഗിരി കോളേജിലെ അധ്യാപകൻ പാണിയേലി കൊമ്പനാട് സ്വദേശി കണ്ണാടൻ വീട്ടിൽ ആനന്ദ് (27) ആണ് മരിച്ചത്.

ബുധനാഴ്ച  വൈകിട്ട് ആറരയോടെ പെരുമ്പല്ലൂർ വിശുദ്ധ പത്താം പീയുസ് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Category: News