വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അദ്ധ്യാപിക മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അദ്ധ്യാപിക മരിച്ചു.
കാര്യറ അമ്പലം ജംഗ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍. ഉഷസ് (36) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പുനലൂര്‍ പത്തനാപുരം പാതയില്‍ വെട്ടിത്തിട്ട ജംഗ്ഷന് സമീപം വച്ച് ഉഷസ് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിലേക്ക് മറ്റൊരു ഇരുചക്രവാഹനം വന്നിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപികയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഉഷസ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.ഒറ്റക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപികയായിരുന്നു.ഭര്‍ത്താവ് രാജേഷ് തിരുവനന്തപുരം ചലച്ചിത്ര അക്കാദമി ജീവനക്കാരനാണ്.കൈലാസ് ആവണി എന്നിവര്‍ മക്കളാണ്.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി്.സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും….