വാർഷിക പരീക്ഷ മാർച്ച് 23 ന്
കാക്കനാട് : ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് തുടങ്ങും.
23മുതൽ ഏപ്രിൽ 2വരെയുള്ള തിയതികളിലാണ് വാർഷിക പരീക്ഷ. ജൂൺ ഒന്നിന് സ്കൂൾ തുറക്കും.
അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.
ഇതിന്റെ മാർഗരേഖയും പ്രസിദ്ധീകരിക്കും.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മെയ് 15 മുതൽ സ്കൂൾ പരിസരം ശുചീകരണം നടത്തും.