വിജയത്തിളക്കമേറി നാടിന്റെ അഭിമാനമായി മാറിയ നമ്മുടെ കൊച്ചു മിടുക്കികളെയും മിടുക്കന്മാരെയും കോതമംഗലം ചേർത്ത് പിടിക്കുകയാണ്

വിജയത്തിളക്കമേറി നാടിന്റെ അഭിമാനമായി മാറിയ നമ്മുടെ കൊച്ചു മിടുക്കികളെയും മിടുക്കന്മാരെയും കോതമംഗലം ചേർത്ത് പിടിക്കുകയാണ്.
ഇക്കഴിഞ്ഞ എസ് എസ് എൽ സി/ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ, കോതമംഗലം നിയോജക മണ്ഡലം പരിധിയിലുൾപ്പെട്ട എല്ലാ വിദ്യാർത്ഥികളെയും ആദരിക്കുന്ന പ്രൗഢമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭയും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ.ജെ.ലതയാണ്.പ്രശസ്ത ചലച്ചിത്ര താരം കലാഭവൻ പ്രജോദ് മുഖ്യാതിഥിയാകും.
പരീക്ഷയിൽ മികവ് തെളിയിച്ച ഈ മിടുക്കരോട് ഒപ്പം, അവരെ അതിന് പ്രാപ്തരാക്കിയ വിദ്യാലയങ്ങളെയും മുൻ വർഷങ്ങളിലെ പോലെ തന്നെ അവാർഡുകൾ നൽകി നമ്മൾ ആദരിക്കുന്നു.
ജൂൺ 14 ന്, കല ഓഡിറ്റോറിയത്തിൽ,
ഈ കുഞ്ഞുങ്ങളും അവരുടെ കുടുംബവും മാത്രമല്ല,
ഈ നാടാകെ എത്തണം,
നന്നായി പഠിക്കുക എന്ന ഉത്തരവാദിത്വത്തോട്
നീതി പുലർത്തിയ
നമ്മുടെ വരും തലമുറയെ അകമഴിഞ്ഞ് അഭിനന്ദിക്കാൻ…🌟💫
NB: എഡ്യുകെയർ അവാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികളുണ്ടെങ്കിൽ ‘എന്റെ നാട്’ ഓഫീസുമായി ബന്ധപ്പെടുമല്ലോ.