വിദേശ വ്യവസായ മേഖലയിലെ സാധ്യതകള്‍

July 16, 2022 - By School Pathram Academy

വിദേശ വ്യവസായ മേഖലയിലെ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ പരിശീലനം
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് ആഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED), കളമശ്ശേരി ക്യാമ്പസില്‍ പരിശീന പരിപാടി സംഘടിപ്പിക്കുന്നു. കയറ്റുമതി, ഇറക്കുമതി മേഖലയിലെ അവസരങ്ങളെ സംബന്ധിച്ചുള്ള പരിശീനത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ വ്യവസായ മേഖലകളിലെ വിദഗ്ദ്ധര്‍ എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവ പരിശീനത്തില്‍ ഉള്‍പ്പെടും. കോഴ്‌സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2,950 രൂപയാണ്. താത്പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 27നകം അപേക്ഷിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഫോണ്‍ 0484 2532890, 2550322, 9605542061.

Category: News