വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയായ വിദ്യാകിരണം പദ്ധതിയിലേക്ക് ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോമുകളും വിശദവിവരങ്ങളും www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് 0484 – 2425377 എന്ന നമ്പറിൽ ബന്ധപ്പെടണം.