വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് 10,11,12 ക്ലാസുകള്‍ ഇന്നു മുതല്‍ വൈകീട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്

February 07, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്നു മുതല്‍ വൈകീട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകീട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.