വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരം ക്ലാസ് ഒന്നു മുതൽ അഞ്ചുവരെ അധ്യയന ദിവസങ്ങൾ 200 എന്നും, പഠനസമയം 800 മണിക്കൂർ എന്നുമാണ് നിശ്ചയിച്ചിട്ടുള്ളത്.വിദ്യാഭ്യാസ കലണ്ടറിനെതിരെ കെ എസ് ടി എയുടെ പ്രസ്താവന

June 13, 2024 - By School Pathram Academy

വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമാക്കുക

– കെഎസ്‌ടിഎ

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിന് ബഹുമുഖമായ കർമ്മ പരിപാടികൾ ഏറ്റെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മികവിനായുള്ള വിദ്യാഭ്യാസത്തിൽ അക്കാദമിക പ്രവർത്തനംപോ ലെതന്നെ പ്രാധാന്യമുള്ളതാണ് അക്കാദമികേതര പ്രവർത്തനങ്ങളും. സാധാരണയായി വിദ്യാലയങ്ങളിൽ അക്കാദമിക പഠനസമയത്തെ ബാധിക്കാത്ത രീതിയിൽ ശനിയാഴ്‌ചകളിലാണ് അക്കാദമികേതര പ്രവർത്ത നങ്ങളായ എൻസിസി, സ്ക‌ൗട്ട് & ഗൈഡ്, എസ്‌പിസി, ജെആർസി, ലിറ്റിൽ കൈറ്റ്സ്, ഗിഫ്റ്റഡ് കുട്ടികൾ ക്കുള്ള പ്രത്യേക പ്രവർത്തനങ്ങൾ, വിദ്യാരംഗം ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ നടത്തിവരാറുള്ളത്, കൂടാതെ കൂട്ടികൾക്കുള്ള കലാകായിക പരിശീലനങ്ങളും അധിക പഠനപിന്തുണാ പ്രവർത്തനങ്ങളും ശനിയാഴ്‌ചകൾ പ്രയോജനപ്പെടുത്തി നടത്തുന്നവയാണ്.

കോടതിയലക്ഷ്യക്കേസിനെ തുടർന്ന് മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി 220 അധ്യയന ദിവസം ലഭ്യമാക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ കലണ്ടറാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയിരിക്കുന്നത്. കേസിന് ശേഷം ആവശ്യമായ സമയം ലഭിച്ചിട്ടും അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുക്കാനോ അവരുമായി ചർച്ചചെയ്യാനോ തയ്യാറാകാതെ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഏകപക്ഷീയമായാണ് കലണ്ടർ തയ്യാറാക്കിയത്. പ്രസ്‌തുത കലണ്ടറിൽ 25 ശനിയാഴ്‌ചകൾ അധികമായി അക്കാദമിക പഠനത്തിനായി കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച്‌ചകൾ ഉൾപ്പെടെ അക്കാദമിക പഠനത്തിന് കണ്ടെത്തുക വഴി അക്കാദമികേതര പ്രവർത്തനങ്ങൾ നടത്താൻ ശനിയാഴ്‌ചകൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അക്കാദമികേതര പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കുന്ന സാഹചര്യം കുട്ടികളിൽ വലിയ പ്രയാസം ഉണ്ടാക്കാനിടയുണ്ട്.

കേരളത്തിലെ ഭൂരിഭാഗം വരുന്ന അധ്യാപകരും പൊതുവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനായി നിശ്ചയിക്കപ്പെട്ട പ്രവൃത്തിസമയത്തിനു പുറമെ രാവിലെയും വൈകുന്നേരവും കൂടുതൽ സമയമെടുത്തും ശനിയാഴ്ചകളിൽ അധിക പിന്തുണാപ്രവർത്തനങ്ങൾ നടത്തിയും പ്രവർത്തിക്കുന്നവരാണ്. കൂടാതെ കെഎസ്‌ടിഎ എല്ലാവർഷവും നിരവധിയായ അക്കാദമിക പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാറുണ്ട്. ഈ വർഷവും മികവ് 2024 എന്ന പേരിൽ അക്കാദമിക മുന്നേറ്റ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.

 

വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരം ക്ലാസ് ഒന്നു മുതൽ അഞ്ചുവരെ അധ്യയന ദിവസ ങ്ങൾ 200 എന്നും, പഠനസമയം 800 മണിക്കൂർ എന്നുമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രസ്‌തുത ക്ലാസുകൾക്ക് 220 പ്രവർത്തി ദിവസമാണ് നിശ്ചയിച്ചിട്ടുള്ളത്. ചെറി യ കുട്ടികളെ തുടർച്ചയായി ആറ് പ്രവർത്തി ദിവസവും അധ്യയനത്തിനായി ഉപയോഗിക്കുന്നത് മാനസിക ഉല്ലാസം ഇല്ലാതാക്കി മറ്റുപ്രയാസത്തിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാക്കും. ചെറിയ കുട്ടികൾക്ക് കളികളിലേർപ്പെടുന്നതിനും കുടുംബാംഗങ്ങളുമായി ഇടപഴകാനുള്ള സമയത്തിൽ കുറവ് വരുന്നതും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

 

വിഷയത്തിന്റെ വിവിധ വശങ്ങൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി പൊതുവിദ്യാഭ്യാസ മേഖലയിൽ പുറത്തിറക്കിയ അക്കാദമിക കലണ്ടർ ആവശ്യമായ ചർച്ചകൾ നടത്തി പുനഃക്രമീകരിക്കണ മെന്ന് കെഎസ്ട‌ിഎ ജനറൽ സെക്രട്ടറി കെ ബദറുന്നിസ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

 

കെ ബദറുന്നീസ

ജനറൽ സെക്രട്ടറി

Category: News