വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു.
സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തട്ടി വീഴുകയായിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു.
വൈകുന്നേരം 3.45നാണ് സംഭവം. നിലത്ത് വീണെങ്കിലും മന്ത്രിക്ക് കാര്യമായ ബുദ്ധിമുട്ടോ പരുക്കോ ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.