വിദ്യാരംഗം അധ്യാപക കലാസാഹിത്യമത്സര വിജയികള്‍
വിദ്യാരംഗം അധ്യാപക കലാസാഹിത്യമത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത, നാടകം, തിരക്കഥ, ചിത്രരചന എന്നീ മേഖലകളിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അധ്യാപകരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം പുരസ്കാരവിതരണത്തിനു പിന്നിലുള്ളത്. സാഹിത്യമേഖലയിലെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന രചനകള്‍ മത്സരവിഭാഗങ്ങളിലുണ്ടായിരുന്നതായി വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തി. സെപ്റ്റംബര്‍ 5-ന് കണ്ണൂരില്‍ വച്ചുനടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ വച്ച് ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്യും. അധ്യാപക സര്‍ഗാത്മക മേഖലയിലെ ശ്രദ്ധേയമായ ഈ പുരസ്കാരം മറ്റുള്ളവര്‍ക്കും പ്രചോദനമാകും