വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സർഗോത്സവം സംബന്ധിച്ച സർക്കുലർ

സർക്കുലർ
വിഷയം : വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സർഗോത്സവം സംബന്ധിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2022-21 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ എൽ.പി, യു.പി., ഹൈസ്കൂളുകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റുകൾ രൂപവല്ക രിക്കേണ്ടതും മാർഗരേഖ പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. സ്കൂൾ, ഉപജില്ല, ജില്ല എന്നീ തലങ്ങളിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്. കഥ, കവിത, അഭിനയം, ചിത്രം, നാടൻപാട്ട്, കാവ്യാ ലാപനം, പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങൾ നൽകി മികച്ച കുട്ടികളെ കണ്ടെത്തി മേൽത്തട്ടിലെ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കേണ്ടതാണ്. എല്ലാ സ്കൂളുകളിലും മാർഗരേഖാപ കാരമുള്ള സർഗോത്സവങ്ങൾ സമയബന്ധിതമായി നടത്തേണ്ടതാണ്. സർഗോത്സവങ്ങൾ സ്കൂൾ തലം, ഉപജി ല്ലാതലം, ജില്ലാതലം എന്ന തലങ്ങളിൽ പൂർത്തിയാക്കേണ്ടതാണ്. എല്ലാ തലങ്ങളിലെയും സർഗോത്സവങ്ങൾ മികച്ച ശില്പശാലാ അനുഭവമാക്കി മാറ്റാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ഓരോ ഉപജില്ലയുടെയും ഭൗതിക സാഹചര്യം കണക്കിലെടുത്ത് സർഗോത്സവത്തിലെ പങ്കാളികളുടെ എണ്ണം നിശ്ചയിക്കേണ്ടതാണ്. ജില്ലാതല സർഗോത്സവങ്ങൾക്ക് ഉപജില്ലകളിൽനിന്ന് ഓരോ ഇനത്തിലും 2 കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കണം. ഉപ ജില്ല/ജില്ല സർഗോത്സവങ്ങൾ ശില്പശാലകൾക്ക് പ്രാധാന്യം കൊടുത്ത് രണ്ടുദിവസങ്ങളിലായി സംഘടിപ്പി ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സർഗോത്സവങ്ങളുടെ നടത്തിപ്പു ചുമതലയും സമയക്രമവും താഴെക്കൊടുക്കുന്നു.