വിദ്യാരംഗം കലാസാഹിത്യവേദി 2024-25 വർഷത്തെ പ്രവർത്തനങ്ങൾ-സംബന്ധിച്ച സർക്കുലർ
സർക്കുലർ
വിഷയം : വിദ്യാരംഗം കലാസാഹിത്യവേദി 2024-25 വർഷത്തെ പ്രവർത്തനങ്ങൾ-സംബന്ധിച്ച്
2024-25 അക്കാദമികവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ/സർക്കാർ എയ്‌ഡഡ്/അംഗീകൃത സ്‌കൂളുകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റുകൾ രൂപവല്‌കരിക്കേണ്ടതും ജൂൺമാസം തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുമാണ്. നിലവിലെ മാന്വലിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണം വിദ്യാരംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. എല്ലാ സ്‌കൂളുകളിലും വിദ്യാരംഗം കലാസാഹി ത്യവേദിക്ക് ഒരു സ്‌കൂൾതല കോ-ഓർഡിനേറ്ററും ഉപജില്ലകളിൽ ഉപജില്ലാതല കോ-ഓർഡിനേ റ്ററും ജില്ലകളിൽ ജില്ലാതല കോ-ഓർഡിനേറ്ററും ഉണ്ടായിരിക്കേണ്ടതാണ്. കലാസാഹിത്യപ്രവർത്ത നങ്ങളിൽ തല്‌പരരും മികച്ച സംഘാടകശേഷിയുമുള്ള അധ്യാപകരെയായിരിക്കണം കോ-ഓർഡി നേറ്ററായി തിരഞ്ഞെടുക്കേണ്ടത്. തുടർച്ചയായി മൂന്നുവർഷം സേവനമനുഷ്‌ഠിച്ച കോ-ഓർഡിനേ റ്റർമാർ ഉള്ള സ്ഥലങ്ങളിൽ പുതിയ അധ്യാപകനെ/അധ്യാപികയെ കോ-ഓർഡിനേറ്ററായി കണ്ടെ ത്താൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കേണ്ടതാണ്. കോ-ഓർഡിനേറ്ററുമാരുടെ തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമയക്രമം താഴെച്ചേർക്കുന്നു.
2024 ജൂൺ 5 വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ്
2024 ന് 6 വിദ്യാരംഗം സ്കൂൾതല യൂണിറ്റ് രൂപവത്ക്കരണം
2024 12 സർഗശേഷിയുള്ള കുട്ടികളെ കണ്ടെത്തി മേഖലാഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള അവസാന തീയതി
2024 ໝູ 15 വിദ്യാരംഗം ഉപജില്ലാതല യൂണിറ്റ് രൂപവത്ക്കരണം
2024 ജൂൺ 22 വിദ്യാരംഗം ജില്ലാതല യൂണിറ്റ് രൂപവത്ക്കരിക്കേണ്ട അവസാന തീയതി
2024 : 25 വിദ്യാരംഗം ജില്ലാ കോ-ഓർഡിനേറ്റർ മീറ്റിംഗ്
കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ് നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലു മായിരിക്കണം അതതു തലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ഉപ ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്‌ടർക്കും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ സ്‌കൂൾവിലാസവും ഫോൺനമ്പരും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ലഭ്യമാക്കേണ്ടതാണ്.