വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി

March 11, 2022 - By School Pathram Academy

സ്‌ക്രോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുളള യൂസര്‍ നെയിം, പാസ് വേര്‍ഡ് ഉപയോഗിച്ച് www.scolekerala.org വെബ് സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്ററുടെ മേലൊപ്പും, സ്‌കൂള്‍ സീലും വാങ്ങേണ്ടതും, പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ പ്ലസ് വണ്‍ പരീക്ഷാ ഫീസ് അടക്കേണ്ടതും ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതുമാണ്.

Category: News