വിദ്യാലയവികസന സമിതി (School Development Committee)
വിദ്യാലയവികസന സമിതി (School Development Committee)
ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രമാക്കി മാറ്റുകയും അയൽപ്പക്ക സമൂഹത്തിലെ വിദ്യാർത്ഥികളെല്ലാം അവിടെ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.
ഇത് ഒരു ത്രിവത്സര പദ്ധതി ആയിരിക്കേണ്ടതാണ്. വിശദാംശങ്ങൾ
* ഓരോ വർഷത്തേയും ക്ലാസ്സ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന്റെ എസ്റ്റിമേറ്റുകൾ
* കെട്ടിടം, ലാബ് ലൈബ്രറി, ടോയ്ലറ്റ്, കുടിവെള്ളം, ഉപകരണങ്ങൾ, കളിസ്ഥലം, വിദ്യാലയ വിഭവങ്ങൾ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ.
* വിദ്യാലയ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ
(വിദ്യാർത്ഥി – പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ സങ്കൽപ്പങ്ങൾ ഉൾപ്പെടുത്തി, വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തി ചെയ്യുക.
* അധിക അടിസ്ഥാന സൗകര്യങ്ങളുടേയും ഉപകരണങ്ങളുടേയും ഭൗതിക ആവശ്യകത, ലാബ് ലൈബ്രറി, ഐ.ടി. സ്പോട്സ് & ഗെയിംസ് തയ്യാറാക്കുക.
സൗജന്യ പാഠപുസ്തകങ്ങൾ, യൂണീഫോം, സൗജന്യ യാത്രാസൗ കര്യം, സൗജന്യ താമസ സൗകര്യം എന്നിവക്കുള്ള ചെലവുകളും മറ്റ് അധിക ആവശ്യകതകളും കണ്ടെത്തി ബന്ധപ്പെട്ടവരെ അറി യിക്കുക.
* ചെയർമാൻ വൈസ് ചെയർമാൻ കൺവീനറും സ്കൂൾ വികസന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കണം.
മുഖ്യരക്ഷാധികാരികൾ
: എം.പി., എം.എൽ.എ.
രക്ഷാധികാരികൾ :
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഗരസഭാ ചെയർ പേഴ്സൺ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,സ്കൂൾ മാനേജർ
ചെയർമാൻ
ഗ്രാമപഞ്ചായത്ത് മെമ്പർ / മുനിസിപ്പൽ /വാർഡ് മെമ്പർ / കോർപ്പറേഷൻ കൗൺസിലർ ജില്ലാ പഞ്ചായത്ത് മെമ്പർ
- വൈസ് ചെയർമാൻ :
പി.ടി.എ. പ്രസിഡന്റ് പ്രതിനിധി എസ്.എം.സി. ചെയർമാൻ പ്രതിനിധി, എം.പി.ടി.എ. പ്രസിഡന്റ് പൂർവ്വ വിദ്യാർത്ഥി സമിതി ചെയർമാൻ
- കൺവീനർ
: പ്രിൻസിപ്പൽ /ഹെഡ്മാസ്റ്റർ
- ജോയിന്റ് കൺവീനർ
: ഹെഡ്മാസ്റ്റർ / സീനിയർ സീനിയർ അസിസ്റ്റന്റ് / SRG കൺവീനർ
- അംഗങ്ങൾ:
അധ്യാപകർ, സ്കൂൾ ലീഡർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, രാഷ്ട്രീകീയ പാർട്ടികളുടെ പ്രതിനിധികൾ, ക്ലബ്ബ് വായ നശാലയ സഹകരണസ്ഥാപന സന്നദ്ധ സംഘടനാപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ