പരുതൂർ CEUPS ലെ അധ്യാപിക Anitha ടീച്ചർക്ക് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്

April 11, 2022 - By School Pathram Academy

പട്ടാമ്പി വിദ്യാഭ്യാസ ജില്ലയിലെ പരുതൂർ CEUPS ലെ അധ്യാപിക Anitha ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം.

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :

ENGLISH ഭാഷ പഠനത്തിനുപയോഗിച്ച പുതിയ തന്ത്രങ്ങൾ, സംസ്ഥാന തലത്തിൽ അവതരിപ്പിച്ച ENGLISH CARNIVAL, പൊതുജനമധ്യത്തിൽ നടത്തിയ GALA ENGLISH FEST.പരുതൂർ ലൈബ്രറിയിൽ വെച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും(550) രക്ഷിതാക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ “മിറാക്കിൾ മെഗാ ഷോ “

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ :

ENGLISH ഭാഷ പഠനത്തിൽ പുതിയ തന്ത്രങ്ങൾ ഉപയോഗിച്ചുള്ള MIRACLE VISION ENGLISH CHANNEL നു രക്ഷിതാക്കളും കുട്ടികളും അധ്യാപകരും നൽകിയ അംഗീകാരം, ENGLISH TRAINER എന്ന നിലയിൽ വിവിധ സബ്ജില്ലകളിൽ നടത്തിയ വിവിധ ENGLISH WORK SHOP കൾക്ക് BRC യിൽ നിന്നും അധ്യാപകരിൽ നിന്നും കിട്ടിയ അനുമോദനങ്ങൾ. B.Ed കോളേജുകളിൽ.. കുട്ടികൾക്ക് ക്ലാസ് എടുക്കുമ്പോൾ അവിടുത്തെ അധ്യാപകരും കുട്ടികളും നൽകുന്ന അംഗീകാരങ്ങളും അനുമോദനങ്ങളും really indefinable.

 

മികവാർന്ന പ്രവർത്തനങ്ങൾ :

സംസ്ഥാനത്തലത്തിൽ അംഗീകാരം ലഭിച്ച ENGLISH CARNIVAL, ജനശ്രദ്ധ ആകർഷിച്ച വെള്ളിയാംകല്ല് പാർക്കിൽ വെച്ച് നടന്ന ENGLISH GALA, പാഠപുസ്തകങ്ങളെ THEATRE സാധ്യതകൾ ഉപയോഗിച്ച് നടത്തിയ MIRACLE VISION ENGLISH CHANNEL, ONLINE സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി 1 മുതൽ 7ആം ക്ലാസ് വരെ നടത്തിയ ONLINE ENGLISH FEAST, സബ്ജില്ലാ-ജില്ലാതല കലോത്സവത്തിൽ ENGLISH SKIT നു ഒന്നാം സ്ഥാനം .ഇംഗ്ലീഷ് മെഗാ ഷോ ‘”മിറാക്കിൾ കോർണർ വർക്ക്ഷോപ്പ് ആൻഡ് ഷോ.. etc.

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

കുട്ടിയുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിരിച്ചികൾ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുമ്പോൾ

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

കുട്ടികളുടെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുമ്പോൾ

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

ഉണ്ട്. പരീക്ഷ കുട്ടികൾക്ക് ഭാരമാകാതിരിക്കാൻ രക്ഷിതാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങളും പിന്തുണയും നൽകേണ്ടതുണ്ട്.

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

ഉണ്ട്. പുറകിൽ നിൽക്കുന്നവർക്ക് പ്രത്യേക പിന്തുണ. വേനൽ വസന്തം അക്ഷര വെട്ടം തുടങ്ങിയ പ്രത്യേക പ്രോജക്ടുകൾ നടപ്പിലാക്കിയിട്ടുണ്ട്.

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

ഉണ്ട്

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

ഓരോരുത്തരുടെയും സമീപനം വ്യത്യസ്ത രീതിയിലാണ് (കുടുംബ പശ്ചാത്തലവും സംസ്കാരവും അനുസരിച്ച് )

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

അറിവ് പകർന്നുകൊടുക്കുന്നതിനുപരി മൂല്യങ്ങൾ പകർന്നു കൊടുക്കാൻ ഓരോ അധ്യാപകനും കഴിയണം, അധ്യാപനം ആസ്വദിച്ചു ചെയ്യേണ്ട മികവാർന്ന ഒരു കലയാണ്. സ്വയം ആസ്വദിച്ചു ചെയ്യുക

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

അധ്യാപകരുമായി കൃത്യമായി സമ്പർക്കമുണ്ടായിരിക്കണം. കുട്ടികൾക്ക് വേണ്ട എല്ലാ പഠന പിന്തുണയും നൽകണം

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

സാധിക്കും. പഠനത്തിൽ കൃത്യമായും പൂർണമായും ഉൾക്കൊള്ളാൻ അത്തരം കുട്ടികൾക്ക് കഴിയാറില്ല. പഠന പ്രവർത്തനങ്ങൾ കൊടുക്കുമ്പോൾ തന്നെ അവരെ കണ്ടെത്താൻ അധ്യാപകർക്ക് സാധിക്കും.

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ?

കാലഘട്ടത്തിനനുസരിച്ച് syllabus നവീകരിക്കണം, വിദ്യാലയങ്ങളിൽ കൃത്യമായ monitoring സംവിധാനം ഉണ്ടായിരിക്കണം.

ഇഷ്ടപ്പെട്ട വിനോദം:

അഭിനയം.(സിനിമ,ഷോർട്ട് ഫിലിം,)പാഠപുസ്തകങ്ങളിലെ. പെർഫോമൻസ് സാധ്യതകൾ കണ്ടെത്തി..സ്ക്രിപ്റ്റുകൾ എഴുതി.. കുട്ടികളിലെ കലാമൂല്യങ്ങൾ വളർത്തിയെടുക്കുക.

പാട്ടുകളെഴുതി choreography ചെയ്യുക (English)

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും

കാലഘട്ടത്തിനനുയോജ്യം. എലാവരിലേക്കും എത്തിക്കുക.

പഠന പ്രവർത്തനത്തിനൊപ്പം തന്നെ, ഈ വർഷത്തെ കേരള ഫിലിം ഫെസ്റ്റിവൽ ഉർവശിക്കൊപ്പം, മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട. എന്റെ പ്രിയ കൂട്ടുകാരി ബീനാ . ആർ . ചന്ദ്രന്റെ കൂടെ തടവ് എന്ന സിനിമയിലെ സഹ നടിയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഷോർട്ട് ഫിലിമുകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.

2023- 24 IFFK ( international film festival of Kerala) തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര സിനിമാപ്രദർശനത്തിൽ ജനപ്രീതി നേടിയ ഏറ്റവും നല്ല സിനിമയും നവാഗത സംവിധായകനുള്ള രജത ചകോരവും “തടവ് “എന്ന സിനിമ കരസ്ഥമാക്കി.

(2023-24 )പാലക്കാട് ജില്ലയിലെ ആനക്കര ഡയറ്റിൽ നിന്നും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷിന്റെ ഭാഗമായി വിവിധ സബ്ജെല്ലുകളിൽ നിന്ന് എൽപി യുപി ഹൈസ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട. 22 സെമിനാർ പേപ്പറുകൾ ജില്ലയിൽ അവതരിപ്പിക്കുകയുണ്ടായി. അതിൽനിന്ന് സംസ്ഥാന തലത്തിലേക്ക് അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് ഞാൻ തയ്യാറാക്കിയ പേപ്പർ ആയ Utilizing theater for enhanced language acquisition:”The Miracle vision English channel initiative.’ആയിരുന്നു. സംസ്ഥാനതലത്തിൽ പേപ്പർ പ്രസന്റ് ചെയ്യുകയും ഡയറ്റ് തരത്തിൽ നിന്ന് പ്രത്യേക പ്രശംസ അറിയിക്കുകയും ചെയ്തു. സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്.

Dear teacher,

Anitha teacher’s presentation was truly outstanding, skillfully narrating the success story of our school.

 Her natural and engaging delivery gained praise from experts and the audience alike. We wish to express our heartfelt appreciation to her and the entire CEUPS Paruthur team, led by such a motivating head teacher.

Best regards

Dr Jayaram

Dr Rachana

DIET Palakkad