വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ അധികൃതർ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം

May 29, 2022 - By School Pathram Academy

വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ അധികൃതർ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം.

വിളപ്പിൽശാല ഗവർമെന്റ് യു പി സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ അധികൃതർ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി. ടെക്സ്റ്റ് ബുക്ക് ഫീ,സ്പെഷ്യൽ ഫീ, പി ടി എ ഫണ്ട്, വിദ്യാലയ വികസനസമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി.

 

ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദേശം നൽകിയത്. സ്‌കൂളുകളിൽ അനധികൃതമായി ഫീസ് വാങ്ങാൻ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Category: News