വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം മന്ത്രി

October 05, 2022 - By School Pathram Academy

തിരുവനന്തപുരം ∙ ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം എസ്എംവി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

 

സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.

വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാ, കായിക, സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Category: News