വിദ്യാർഥികൾക്ക് സി.ഇക്ക് നൽകുന്ന ഓരോ മാർക്കിന്റെയും കുറയ്ക്കുന്ന ഓരോ മാർക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും നിർദ്ദേശം

March 18, 2022 - By School Pathram Academy

വിദ്യാർഥികൾക്ക് സി.ഇക്ക് നൽകുന്ന ഓരോ മാർക്കിന്റെയും കുറയ്ക്കുന്ന ഓരോ മാർക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി.

ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദ്ദശം നൽകി. സർക്കാർ മാനദണ്ഡം പുറപ്പെടുവിക്കുമ്പോൾ വിവേചനാധികാരം ഉപയോഗിച്ച് മാർക്ക് നൽകാനുള്ള അവസരം അധ്യാപകർക്ക് നൽകരുത്.

മാനദണ്ഡം സുതാര്യവും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന വിധത്തിലും ആയിരക്കണമെന്നും കമ്മീഷൻ അംഗം കെ.നസീർ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദശിച്ചു.

Category: News