വിദ്യാർഥികൾ ശ്രദ്ധിക്കണം .. രക്ഷിതാക്കളും …
വിദ്യാർഥികൾ ശ്രദ്ധിക്കണം
മൂക്കും വായും മൂടുന്നവിധം മാസ്‌ക് ശരിയായി ധരിക്കണം.
മാസ്‌ക്കിൽ ഇടയ്ക്കിടെ സ്പർശിക്കരുത്.
സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്.
കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസർ പുരട്ടുകയോ ചെയ്യണം.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്കോ വീട്ടിലെ അംഗങ്ങൾക്കോ ഉണ്ടെങ്കിൽ സ്‌കൂളിൽ വരരുത്.
ആഹാരം, കുടിവെള്ളം, പഠനസാമഗ്രികൾ എന്നിവ കൈമാറരുത്.
ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനുമുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
രക്ഷിതാക്കൾ ശ്രദ്ധിക്കണം
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ സ്‌കൂളിൽ വിടരുത്.
മൂക്കും, വായും മൂടുന്നവിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം. സാനിറ്റൈസർ കൊടുത്തുവിടണം.
രോഗസാധ്യത നിലനിൽക്കുന്നതിനാൽ കോവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകണം.
തിരക്കു കുറഞ്ഞ വാഹനത്തിൽ യാത്രചെയ്യാനുള്ള സൗകര്യംചെയ്യണം.