വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡനം; സ്‌കൂൾ അധ്യാപകന് ഒമ്പതുവർഷം തടവ്

June 02, 2022 - By School Pathram Academy

പോക്സോ കേസിൽ പ്രതിയായ സ്കൂൾ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒമ്പതുവർഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.

പാലക്കാട് ചിറ്റൂർ കടമ്പിടി രഘുനന്ദന(58)നെയാണ് ജഡ്ജി ബിന്ദു സുധാകരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.2018-ൽ ആണ് കേസിനാസ്പദമായ സംഭവം.

വിദ്യാർഥിയായ അതിജീവിതയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേർന്നു.അതിജീവിതയുടെ മൊഴിയും സ്കൂൾ പ്രിൻസിപ്പൽ കോടതിയിൽ നൽകിയ മൊഴിയും നിർണായകമായി.

സമൂഹത്തിലും വിദ്യാർഥികൾക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യർഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.

പഴയന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വിജയകുമാർ, എസ്.ഐ. പി.കെ. ദാസ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ്കുമാർ ഹാജരായി.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More