വിദ്യാർഥിയുടെ രക്ഷാ കർത്താവെന്നനിലയിൽ മാതാവിനോ പിതാവിനോ മാത്രമേ സ്കൂൾ പി.ടി.എ. സമിതിയിൽ അംഗമാകാനുള്ള അർഹതയുള്ളു

July 20, 2024 - By School Pathram Academy

 വിദ്യാർഥിയുടെ രക്ഷാ കർത്താവെന്നനിലയിൽ മാതാവിനോ പിതാവിനോ മാത്രമേ സ്കൂൾ പി.ടി.എ. സമിതിയിൽ അംഗമാകാനുള്ള അർഹതയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ.

നിലവിൽ പല സ്കൂളുകളിലും കുട്ടിയുടെ മറ്റ് ബന്ധു ക്കൾ ഭാരവാഹികളാ കാറുണ്ട്. അധ്യാപക-രക്ഷാകർത്തൃസമി തികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നു നിർദേശിച്ചാണ് സർക്കുലർ.

പി.ടി.എ. പൊതുയോഗം എല്ലാ വർഷവും മൂന്നു പ്രാവശ്യമെങ്കിലും ചേരേണ്ടതാണ്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 11-ാംക്ലാസിലെ പ്ര വേശനം പൂർത്തിയായി ഒരുമാ സത്തിലുള്ളിൽ ആയിരിക്കണം ആദ്യത്തെ യോഗം.

 

മറ്റെല്ലാ സ്കൂളുകളിലും ജൂൺ മാസത്തിൽതന്നെ ആദ്യയോഗം നടക്കണം. രണ്ടാമത്തെ യോഗം രണ്ടാം ടേമിലും മൂന്നാമത്തേത് പൊതുപരീക്ഷ ആരംഭിക്കുന്നതിന് ഒരുമാസംമുൻപും നടത്തേണ്ടതാണ്.

 

എന്നാൽ ഇത് പല സ്കൂളുകളിലും പാലിക്കപ്പെടുന്നില്ലെന്നു പരാതിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടി. ഈ അധ്യയനവർഷത്തിലെ ആദ്യ പി.ടി.എ. പൊതുയോഗം എല്ലാ സ്കൂളിലും ജൂലായ് 31-നകം നടത്തിയെന്ന് വിദ്യാ ഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം. ഭാരവാഹികളുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ അറി യിക്കുന്നതിനും ഏർപ്പാടാക്കണം. തുടർച്ചയായി മൂന്നുവർഷത്തിലധികം ഒരേ ആൾ പി. ടി.എ. പ്രസിഡന്റ് പദവി വഹിക്കരുതെന്ന ഉത്തരവും കർ ശനമായി പാലിക്കണം. സർക്കാർ ഉത്തരവുകളിലൂടെ നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ പി.ടി.എ.യ്ക്ക് അധികാരമില്ലെന്നും വ്യക്തമാ ക്കിയിട്ടുണ്ട്.

 

പി.ടി.എ. എക്സിക്യുട്ടീവിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ രക്ഷിതാക്കൾക്കു മാത്രമുള്ളതായിരിക്കും. ഹയർ സെക്കൻഡറി, വൊക്കേഷെണൽ ഹയർ സെക്കൻഡറി വിഭാഗമുള്ള ഹൈസ്കൂളുകളിൽ പ്രസിഡന്റ് ആ വിഭാഗത്തിൽ നിന്നാണെങ്കിൽ വൈസ് പ്രസിഡന്റ് പ്രൈമറി/ഹൈസ്കൂൾ വി ഭാഗത്തിലെ രക്ഷിതാക്കളിൽ നിന്നായിരിക്കണം. പ്രസിഡന്റ പ്രൈമറി/ഹൈസ്കൂൾ തലത്തിൽ നിന്നാണെങ്കിൽ വൈസ് പ്രസിഡന്റ് തിരിച്ചും.

ഹയർ സെക്കൻഡറി/വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ പി.ടി.എ.യുടെ എക്സ് ഒഫിഷ്യോ സെക്രട്ടറിയും ഹെഡ്‌മാസ്റ്റർ എക്സ് ഒഫിഷ്യോ ഖജാൻജിയും ആയിരിക്കും.

പ്രൈമറി/ ഹൈസ്കൂളുകളിൽ ഹെഡ്‌മാസ്റ്റർ എക്സ് ഒഫിഷ്യോ സെക്രട്ടറിയും ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ/ സീനിയർ അസിസ്റ്റന്റ് ആയിരിക്കും ഖജാൻജി .