വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി: അന്വേഷണത്തിന് ഉത്തരവ്

August 26, 2023 - By School Pathram Academy

വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

 

തിരുവനന്തപുരം

ഫീസ് അടയ്ക്കാൻ വൈകിയതിന് വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു എന്ന പരാതി വന്നത്. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് മന്ത്രി നിർദ്ദേശം നൽകി.

Category: News