വിരിപ്പാടം സ്‌കൂളിന് മാത്യഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം
വിരിപ്പാടം സ്‌കൂളിന് മാത്യഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം
മാത്യഭൂമി സീഡ് മൂന്ന് പുരസ്ക്കാരങ്ങൾ ആണ് ഇത്തവണ വിരിപ്പാടം സ്‌കൂളിനെ തേടിയെത്തിയത്. സീഡ് പദ്ധതിയുടെ ഒരുക്കങ്ങൾ അസാധാരണ മികവോടെയാണ് സീഡ് കോഡിനേറ്റർ പ്രഭാവതി ടീച്ചറുടെ നേതൃത്വത്തിൽ അറുപത് വിദ്യാർത്ഥികളടങ്ങുന്ന നന്മ സീഡ് സേന നിർവഹിച്ചത്. ചിട്ടയായ രീതിയിൽ മികച്ച ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ് വിദ്യാലയത്തെഒന്നാം സ്ഥാനത്തെത്തിച്ചത്.
സീഡിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ കോർത്തിണക്കി സമൂഹ ബോധവൽക്കരണത്തിനായി നടത്തിയ ‘വിദ്യാർത്ഥികളെ ഇതിലെ’ എന്ന തെരുവ് നാടകം, ആരോഗ്യ ശുചിത്വ ക്ലാസ്, ട്രാഫിക് ബോധവൽക്കരണ ക്ലാസ്, ട്രോമ കെയർ സ്പെഷൽ സുരക്ഷാ ക്ലാസ്, വേറിട്ട പoനയാത്രകൾ, ജൈവകൃഷി, വാഴ ക്കൊരു കൂട്ട്, ഇലയറിവ് മേള, ജല സംരക്ഷണ പ്രവർത്തനങ്ങൾ ജല മ്യൂസിയ സന്ദർശനവും ശാസ്ത്രഞ്ജയുമായുള്ള അഭിമുഖവും, മണ്ണറിയൽ, നാട്ടുമാഞ്ചോട്ടിൽ പദ്ധതി, ലഹരിക്കെതിരെ ബോധവൽക്കരണം, വീട്ടിലൊരു പോഷക തോട്ടം, ഫ്ലാഷ് മോബ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ചുക്കാൻ പിടിച്ചത്.
വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥി കയത്തിങ്ങൽ മണിയുടേയും സുനിതയുടേയും മകൻ ആദിത്യനും, ചോലക്കുഴി മൊയ്തീൻ കോയയുടെയും ഹമ് ലത്തിൻ്റെയും മകൻ മുഹമ്മദ് അമീൻ.ആർ സി (ഏഴാം ക്ലാസ് ) സീഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മികവ് കാട്ടുന്ന വിദ്യാർത്ഥിക്ക് കിട്ടുന്ന ഏക പുരസ്കാരവും, മികച്ച വാർത്തകൾ തെയ്യാറാക്കുന്ന ഏക റിപ്പോർട്ടർ പുരസ്കാരവും മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ ആക്കോട് വിരിപ്പാടം സ്വന്തമാക്കി.
വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ, സഹപ്രവർത്തകർ, മാനേജ്മെൻറ്, പിടിഎ, എം ടി എയുടെയും സഹകരണത്തോടെ സീഡ് പദ്ധതി മുന്നോട്ട് പോകുന്നത്.