വിവിധ തസ്തികകളില്‍ അധ്യാപക നിയമനത്തിന് അഭിമുഖം
അധ്യാപക നിയമനം; അഭിമുഖം
ആലപ്പുഴ: അടൂർ ഗവൺമെന്‍റ് പോളിടെക്‌നിക്ക് കോളേജിൽ വിവിധ തസ്തികകളില്‍ അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. ആർക്കിടെക്ചർ, പോളിമർ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ലക്ചറര്‍, ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, ഓട്ടോമൊബൈൽ, ഹൈഡ്രോളിക്സ് എന്നിവയില്‍ ട്രേഡ്സ്മാൻ, പോളിമർ ടെക്നോളജി ഡമോൺസ്ട്രേറ്റർ എന്നിവയാണ് തസ്തികകള്‍.
ലക്ചറർ നിയമനത്തിന് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലർ ഡിഗ്രിയാണ് യോഗ്യത. എ.ഐ.സി.ടി.ഇ നിർദേശിച്ചിട്ടുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം.ടെക്, അധ്യാപന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിന് യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത വേണം.
അതത് വിഷയങ്ങളിലെ ഡിപ്ലോമയാണ് ഡമോൺസ്ട്രേറ്റർ തസ്തികയ്ക്കു വേണ്ട യോഗ്യത. ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുന്‍ഗണന ലഭിക്കും.
ലക്ചറർ തസ്തികയ്ക്കുള്ള അഭിമുഖം ഓഗസ്റ്റ് 11ന് രാവിലെ 10നും മറ്റുള്ളവയുടേത് 12ന് രാവിലെ 10നും കോളജിൽ നടക്കും. യോഗ്യരായവർ പ്രായവും വിദ്യാഭ്യാസ യോഗ്യതയും തളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 9400006424, 9446419156.