‘വീട്ടിലിരുന്നു ജോലി ചെയ്തു 2,000 മുതൽ 10,000 രൂപ വരെ സമ്പാദിക്കൂ’

April 11, 2023 - By School Pathram Academy

‘വീട്ടിലിരുന്നു ജോലി ചെയ്തു 2,000 മുതൽ 10,000 രൂപ വരെ സമ്പാദിക്കൂ’; ‘പണി’ വരുന്ന വഴി ഇങ്ങനെ..

ഓൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പിനെതിരെ റൂറൽ ജില്ലാ പൊലീസ് തയാറാക്കിയ പോസ്റ്റർ.

   

ആലുവ∙ ‘വീട്ടിലിരുന്നു പാർട്ട് ടൈം ജോലി ചെയ്തു പ്രതിദിനം 2,000 മുതൽ 10,000 രൂപ വരെ സമ്പാദിക്കൂ’–ഓൺലൈനിലും മറ്റും വരുന്ന ഇത്തരം പരസ്യങ്ങളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി റൂറൽ ജില്ലാ പൊലീസ്. ഇങ്ങനെ പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേരുടെ പരാതികൾ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഫയൽ അറേഞ്ച്മെന്റ്, ഉൽപന്ന വിൽപന എന്നിങ്ങനെ 2 തരത്തിലാണു പ്രധാനമായും തട്ടിപ്പു നടക്കുന്നതെന്ന് എസ്പി വിവേക് കുമാർ പറഞ്ഞു.

 

അദ്ദേഹത്തിന്റെ വാക്കുകൾ: എസ്എംഎസ് വഴിയും സമൂഹമാധ്യമങ്ങളിലെ പരസ്യം വഴിയുമാണ് തട്ടിപ്പു സംഘം ഉദ്യോഗാർഥികളെ ആകർഷിക്കുന്നത്. പരസ്യത്തിൽ ലിങ്ക് കൊടുത്തി ട്ടുണ്ടാകും. അതിൽ കയറിയാൽ വാട്സാപ് പേജിൽ എത്തും. കമ്പനി ആധികാരികമാണെന്ന് കാണിക്കാൻ ചില രേഖകൾ സംഘം അയച്ചു കൊടുക്കും. അതു കഴിഞ്ഞാൽ പാൻ കാർഡ്, ഫോട്ടോ, ആധാർ കാർഡ് എന്നിവ ആവശ്യപ്പെടും. പിന്നീടു റജിസ്ട്രേഷൻ ഫീസായി രണ്ടായിരമോ മൂവായിരമോ ചോദിക്കും.

 

പണം കിട്ടിക്കഴിഞ്ഞാൽ സംഘം ഒരു ഫയൽ അയയ്ക്കും. അതു വീട്ടിലിരുന്ന് അവർ പറയുന്ന ഫോണ്ടിൽ തയാറാക്കി ലേഔട്ട് ചെയ്തു പുനഃക്രമീകരിച്ചു തിരിച്ച് അയയ്ക്കണം. ജോലി ശരിയായില്ലെന്നും കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഭീമമായ നഷ്ടം വരുത്തിയതിനു നടപടി എടുക്കുമെന്നും ചൂണ്ടിക്കാട്ടി ഭീഷണി കലർന്ന സന്ദേശമാണു പിന്നീടു വരിക. തുടർന്നു വക്കീൽ നോട്ടിസിന്റെ മാതൃകയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കത്തും എത്തും. 25,000 മുതൽ ഒരു ലക്ഷം വരെ ആണ് നഷ്ടപരിഹാരം ആവശ്യപ്പെടുക. പലരും ഭയം മൂലം പണം കൊടുത്തു തലയൂരാൻ ശ്രമിക്കും. ചിലർ പരാതിപ്പെടും.

 

സംഘത്തിന്റെ സൈറ്റിലെ ഉൽപന്നങ്ങൾ വാങ്ങി സൈറ്റ് വഴി വിറ്റു ലാഭമുണ്ടാക്കി തരുമെന്നു പറഞ്ഞാണ് മറ്റൊരു തട്ടിപ്പ്. ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെടും. തുടർന്ന് അവരുടെ സൈറ്റിലുള്ള ഉൽപന്നങ്ങളിൽ ഏതെങ്കിലും വാങ്ങി, സൈറ്റിൽ തന്നെ വിൽപനയ്ക്കു വയ്ക്കും. ഇതു വൻ ലാഭത്തിൽ വിറ്റുവെന്നു പറഞ്ഞു സംഘം കമ്മിഷൻ തുക ഉദ്യോഗാ ർഥിയുടെ അക്കൗണ്ടിൽ ഇടും. അതു കഴിഞ്ഞാൽ വലിയ തുകകൾ മുടക്കാൻ നിർബന്ധിക്കും. ഇവ വിറ്റതിന്റെ ലാഭവും കമ്മിഷനും അറിയിച്ചു കൊണ്ടിരിക്കും. എന്നാൽ, തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നടക്കില്ല.

 

കമ്പനിയുമായി ബന്ധപ്പെടുമ്പോൾ കുറച്ചു കൂടി തുകയ്ക്കുള്ള ഉൽപന്നങ്ങൾ വാങ്ങി വിൽപന നടത്തിയാലേ പണം പിൻവലിക്കാൻ കഴിയൂ എന്ന് അറിയിക്കും. അതു കേട്ടു പലരും വീണ്ടും പണം നിക്ഷേപിക്കും. കുറച്ചു കഴിയുമ്പോഴേക്കും കമ്പനി അപ്രത്യക്ഷമായിട്ടുണ്ടാകും. ഓൺലൈനിൽ കാണുന്ന പരസ്യങ്ങൾ വിശ്വസിച്ചു വ്യക്തിഗത വിവരങ്ങൾ, ബാങ്ക് രേഖകൾ എന്നിവ കൈമാറി ഒട്ടേറെപ്പേർ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും എസ്പി പറഞ്ഞു.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More