വേങ്ങൂർ മാർ കൗമ എച്ച് ‘ എസ് എസിൽ പക്ഷികൾക്ക് തണ്ണീക്കുടം പദ്ധതിക്ക് തുടക്കമായി

March 18, 2022 - By School Pathram Academy

വേങ്ങൂർ മാർ കൗമ എച്ച് ‘ എസ് എസിൽ പക്ഷികൾക്ക് തണ്ണീക്കുടം പദ്ധതിക്ക് തുടക്കമായി.

വേങ്ങൂർ മാർ കൗമ ഹയർ സെക്കണ്ടറി സ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പക്ഷികൾക്കൊരു തണ്ണീർക്കുടം പദ്ധതിക്ക് തുടക്കമായി.

കടുത്ത വേനലിൽ പക്ഷികൾക്കും പറവകൾക്കും മൺപാത്രങ്ങളിൽ ദാഹജലം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണിത്.

പരിസ്ഥിതി പ്രവർത്തനും അധ്യാപകനുമായ കെ.എ.നൗഷാദാണ് പദ്ധതിക്ക് ആവശ്യമായ മൺ പാത്രങ്ങൾ നൽകിയത്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർഥി പ്രതിനിധികളായ പാർവതി മോഹനൻ,ശബരികൃഷ്ണ,നേഹ,എഡ്വിൻ എന്നിവർ ഏറ്റു വാങ്ങി. പ്രധാന അധ്യാപകൻ ജോഷി കെ വർഗീസ്, ജിലു റോയ്, സി.പി.ഒ മാരായ എൽദോസ് വർഗീസ് , അലി കുര്യാക്കോസ്, എന്നിവർ നേതൃത്വം നൽകി.

 

 

Category: News