വേനലവധി കാലത്ത് എട്ടാം ക്ലാസുകാർക്ക് വേണ്ടി നടത്തിയ പഠന പിന്തുണ ക്ലാസ് അവധിക്കാലം കവർന്നെടുക്കുന്നതായി മാറി.ഇത് അടുത്ത വർഷങ്ങളിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു

May 10, 2025 - By School Pathram Academy

9-5-2025 ന് ഓൺലൈനിൽ ചേർന്ന QIP യോഗത്തിന്റെ തീരുമാനങ്ങൾ

മധ്യവേനൽ അവധിക്ക് ശേഷം സ്കൂൾ ജൂൺ രണ്ടിന് ആരംഭിക്കും. സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിൽ വെച്ച് നടക്കും

വേനലവധിക്കാല പരിശീലനം മെയ് 13 മുതൽ 23 വരെ 2 സ്പെല്ലായി അഞ്ച് ദിവസങ്ങളിൽ നടക്കും.

വേനലവധിക്കാല പരിശീലനത്തിൽ അധ്യാപകർക്ക് ക്ലാസ്സിൽ ഇരിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ( കസേര കുടിവെള്ളം, ഫാൻ,etc.) ഏർപ്പെടുത്തണമെന്നും പരിശീലനം പീഡനമാകാതിരിക്കാൻ സമയം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാടുള്ളൂ എന്നും സംഘടനയാവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ മെസ്സ് അലവൻസ് ഉടനെ വിതരണം ചെയ്യണമെന്നും ഈ വർഷത്തെ മെസ്സ് അലവൻസ് കോഴ്സ് കഴിയുന്ന അന്ന് തന്നെ നൽകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലകളിലും ഉപജില്ലകളിലും അധ്യാപക സംഘടനകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മോണിറ്ററിംഗ് സംവിധാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

പരിശീലനം നടക്കുന്ന വിഷയങ്ങളിലെ ആവശ്യമായ പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

മുൻകാലങ്ങളെ പ്പോലെ എസ് ആർ ജി, ഡി ആർ ജി നടക്കുന്നതിന്ന് മുമ്പ് അധ്യാപക സംഘടനകളുമായി മോഡ്യൂൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ചു.

വിദ്യാഭ്യാസ കലണ്ടറു മായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഒരുദിവസത്തെ ഓഫ് ലൈൻ ആയി യോഗം ചേരണമെന്നും ആവശ്യപ്പെട്ടു.

വേനലവധി കാലത്ത് എട്ടാം ക്ലാസുകാർക്ക് വേണ്ടി നടത്തിയ പഠന പിന്തുണ ക്ലാസ് അവധിക്കാലം കവർന്നെടുക്കുന്നതായി മാറി.ഇത് അടുത്ത വർഷങ്ങളിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഫെബ്രുവരി മാർച്ച് മാസത്തെ ഉച്ച ഭക്ഷണ ഫണ്ട് അടിയന്തരമായി ലഭ്യമാക്കേണ്ടതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ആരോഗ്യ കായിക വിദ്യാഭ്യാസം വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിന് സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകൾ സൃഷ്ടിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Category: Head Line

Recent

Load More