വൈകിവന്ന അധ്യാപികയെ പ്രിൻസിപ്പൽ ചെരുപ്പ് കൊണ്ടടിച്ചു
വൈകിവന്ന അധ്യാപികയെ പ്രിൻസിപ്പൽ ചെരുപ്പ് കൊണ്ടടിച്ചു
ലഘിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഘിംപൂർ ഖേരിയിൽ വൈകിവന്നതിന് അധ്യാപികയെ ചെരുപ്പ് കൊണ്ട് മർദിച്ച് സ്കൂൾ പ്രിൻസിപ്പൽ. ഖേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മെഹലഗു ഖേറാ സ്കൂളിലാണ് സംഭവം. സ്കൂലിലെത്താൻ പത്തു മിനിറ്റ് വൈകിയതിനായിരുന്നു ശിക്ഷ. അധ്യാപികയെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ അധ്യാപിക പരാതി നൽകിയിട്ടുണ്ട്. രജിസ്റ്ററിൽ തന്‍റെ ഹാജർ രേഖപ്പെടുത്തുമ്പോൾ അധ്യാപകനായ അജിത് വർമ തുടർച്ചയായി തന്നെ ഉപദ്രവിച്ചിരുന്നെന്ന് അധ്യാപിക ആരോപിച്ചു. എന്നാൽ, അധ്യാപികയാണ് ആദ്യം തന്നെ അടിക്കാൻ കൈയുയർത്തിയതെന്നാണ് അധ്യാപകൻ ആരോപിക്കുന്നത്. വിഡിയോ വൈറലായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തതായി ബി.സി.എ ലഷ്മികാന്ത് പാണ്ഡെ അറിയിച്ചു.