വൈലോപ്പിള്ളി കവിതാലാപന മത്സരം

April 07, 2022 - By School Pathram Academy

വൈലോപ്പിള്ളി കവിതാലാപന മത്സരം

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജൻമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു.

10 മുതൽ 16 വയസുവരെയും 17 മുതൽ 21 വയസുവരെയുമുള്ളവരെ ഉൾപ്പെടുത്തി രണ്ട് വിഭാഗങ്ങളിലായി മേയ് 11 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡ് നൽകും.

താല്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 20 നകം ഇമെയിൽ/ തപാൽ മുഖേന ഓഫീസിൽ ലഭ്യമാക്കണം.

വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-3, ഫോൺ: 04712311842, ഇ-മെയിൽ: [email protected]. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് (https://www.facebook.com/Vyloppilli/) ഗ്രൂപ്പിൽ നൽകിയിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചു.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More