വ്യാജ ആൻഡ്രോയിഡ് ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം
വ്യാജ ആൻഡ്രോയിഡ് ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
ബാങ്കിൽ നിന്നുള്ള അറിയിപ്പ്, ഓൺലൈൻ വായ്പകൾ, ഓൺലൈൻ ലോട്ടറി സമ്മാനങ്ങൾ എന്നിവയുടെ പേരിൽ ലഭിക്കുന്ന വ്യാജ എസ് എം.എസ് ലിങ്കുകളിലൂടെ നിങ്ങളുടെ മൊബൈലുകൾ ഹാക്ക് ചെയ്യപ്പെടാനും വൈറസ് ആക്രമണത്തിന് വിധേയമാകാമെന്നും കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (Cert-In) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാത്രമല്ല ബാങ്കിങ് ആപുകളിൽ നിങ്ങൾ നൽകുന്ന പാസ് വേഡ് യൂസർ നെയിം എന്നിവ അടക്കംചോർത്താൻ ഈ വൈറസിന് സാധിക്കും. ഇതിന് പുറമെ സ്വന്തം നിലക്ക് സ്ക്രീൻ ഷോട്ട് മുതൽ വീഡിയോ റെക്കോർഡിങ് അടക്കം എടുക്കാനും വൈറസിലെ പ്രോഗ്രാമുകൾക്കാകുമെന്നും Cert-In ചൂണ്ടിക്കാട്ടുന്നു.
- ശ്രദ്ധിക്കേണ്ട സംഗതികൾ:
ഔദ്യോഗിക ആപ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപുകൾ ഡൗൺലോഡ് ചെയ്യുക
എസ്.എം.എസ്, മെയിൽ, വാട്സ്ആപ് വഴി വരുന്ന സംശയകരമായ ലിങ്കുകൾ തുറക്കാതിരിക്കുക.
ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പിന് നൽകുന്ന പെർമിഷനുകൾ അതിന് ആവശ്യമുള്ളതു തന്നെയാണോ എന്ന് ഉറപ്പുവരുത്തുക.
പ്രധാനപ്പെട്ട ഫയലുകളുടെ പകർപ്പ് ക്ളൗഡ് പോലുള്ള സേവനങ്ങളിൽ സൂക്ഷിക്കുകയോ ബാക്കപ്പ് ചെയ്യുകയോ വേണം.
#keralapolice