വ്യാജ സന്ദേശം സൂക്ഷിക്കുക !

April 11, 2022 - By School Pathram Academy

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വേനൽക്കാലത്ത് വാഹനങ്ങളിൽ പരമാവധി പരിധി വരെ പെട്രോൾ നിറയ്ക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദേശം സത്യമാണോ എന്ന് പലരും ഞങ്ങളോട് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റായ പ്രചരണമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വളരെക്കാലം മുൻപ് ആരംഭിച്ചതാണ് ഈ വ്യാജപ്രചരണം. സന്ദേശം തെറ്റാണെന്ന് അറിയിച്ചു കൊണ്ട് 2019 ജൂൺ 3-ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസിദ്ധീകരിച്ച ട്വീറ്റ് ഇപ്പോഴും അവരുടെ ട്വിറ്റർ അക്കൗണ്ടിൽ കാണാനാകും.

 

#keralapolice

Category: News