വർക്ക് ഫ്രം ഹോം

February 16, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം പിൻവലിച്ചു.

 

ഉദ്യോഗസ്ഥരുടെ വർക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും സർക്കാർ ഉത്തരവ് ബാധകമാണ്.

 

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് പുതിയ ഉത്തരവ് ഇറക്കിയത്.

 

ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം തരംഗം വ്യാപകമായ ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്.

 

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് വന്നതിനാൽ എല്ലാ കേന്ദ്രസർക്കാരും ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സൗകര്യം പിൻവലിച്ചിരുന്നു. ഫെബ്രുവരി ഏഴാം തീയതി മുതൽ എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം

 

 

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More