ശങ്കരിയുടെ രക്ഷിതാക്കൾ മാതൃകയാണ്. എന്താണ് കുട്ടിയുടെ പഠനത്തിലും, സ്വഭാവ രൂപവൽക്കരണത്തിലും ഒരു രക്ഷിതാവിന്റെ റോൾ ?

April 17, 2023 - By School Pathram Academy

കഴിഞ്ഞ ദിവസം ശങ്കരിയുമായി കുറേ സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നു.മുട്ടയ്ക്കാട് Govt. LP സ്കൂളിലെ കൂട്ടുകാരിയാണ് ശങ്കരി.ഞാനേറെ ആദരിക്കുന്ന അധ്യാപക പ്രതിഭയും,പരിശീല കയുമായ ശ്രീമതി. പ്രസന്നകുമാരി ടീച്ചറിന്റെ ചെറുമകൾ. ബാലവേദി പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന പ്രിയ കൂട്ടുകാരൻ അർജുന്റെയും, ആര്യയുടെയും മകൾ.ശങ്കരിയ്ക്ക് 4 വയസ്സായി.LKG ക്ലാസ്സിൽ പഠിക്കുന്നു.കുഞ്ഞു കുട്ടികളിൽ സാധാരണ കാണപ്പെടുന്ന നാണം കൊണ്ട് ആദ്യം അവളൊന്ന് എന്നോട് പരിചയപ്പെടാൻ മടിച്ചു. പക്ഷേ പതുക്കെ പതുക്കെ എന്നോട് ഇണങ്ങാൻ തുടങ്ങി.കുട്ടികൾ അങ്ങനെയാണ്.പിന്നെ പാട്ടായി… വിശേഷം പറച്ചിലായി…പാട്ട് പാടാൻ തുടങ്ങിയപ്പോൾ ചെറിയ സ്റ്റാർട്ടിങ് ട്രബിൾ…. അമ്മ കൂട്ടായി… ആത്മവിശ്വാസം വീണ്ടു കിട്ടിയപ്പോൾ ഇനി അമ്മ തുടരേണ്ടതില്ല…. പാട്ടിനിടെ അവൾ അമ്മയുടെ വാ പൊത്തി സൂചന നൽകി….പാട്ടിന്റെ അവസാനം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്തുന്നത് പാട്ടുകേൾക്കുന്നവർക്ക് നന്നായി മനസ്സിലാവും.

  ശ്രീമതി പ്രസന്ന ടീച്ചറും,അർജുനും, ആര്യയും അവൾക്ക് കളിക്കൂട്ടുകാരാണ്.സ്വന്തം സ്കൂളിനെ കുറിച്ച് പറയാൻ ശങ്കരിയ്ക്ക് കൂട്ടായി മാറുന്ന ആര്യ, അമ്മമാർക്ക് മാതൃകയാണ്.സ്വന്തം വിദ്യാലയത്തെ കുറിച്ച് പറഞ്ഞു തുടങ്ങി കൂട്ടുകാരിലേയ്ക്കെത്തുമ്പോൾ ശങ്കരി വാചലയാവുന്നു.അവൾക്ക് കാര്യങ്ങൾ പറയാൻ അവളുടേതായ സങ്കേതങ്ങളുണ്ട്.. ഭാഷയുണ്ട്.അവി ടെ തിരുത്തലുകൾ ആവശ്യമേ യില്ല.പകരം മാതൃകകൾ നൽകുകയാണ് വേണ്ടത്.അതിനുള്ള ഏറ്റവും നല്ല മാതൃകയാണ് അമ്മയും മോളും തമ്മിലുള്ള സംവാദം.വിദ്യാല യത്തെ കുറിച്ചുള്ള വിവരണം തയ്യാറാക്കാൻ എന്തൊക്കെ മുന്നൊരുക്കപ്രവർത്തനങ്ങളാണ് വേണ്ടത് എന്നതിനുള്ള വഴികാട്ടി കൂടിയാണ് ഇതോടൊപ്പമുള്ള ഒരു വീഡിയോ. അമ്മ ഇടയ്ക്കിടയ്ക്ക് ചൊല്ലാറുള്ള ഹരിനാമ കീർത്തനവും പ്രിയപ്പെട്ട ആ നാലു വയസ്സുകാരി കൂട്ടുകാരി എന്നെ ചൊല്ലി കേൾപ്പിച്ചു.

 

ശങ്കരിയുടെ രക്ഷിതാക്കൾ മാതൃകയാണ്. എന്താണ് കുട്ടിയുടെ പഠനത്തിലും, സ്വഭാവ രൂപവൽക്കരണത്തിലും ഒരു രക്ഷിതാവിന്റെ റോൾ?

 

🌞രക്ഷിതാക്കൾ കുട്ടികളുടെ വഴികാട്ടിയായി മാറണം.

🌞അവരുടെ അറിവ് ആർജ്ജിക്കാനുള്ള മനോഭാവത്തെയും, കഴിവിനെയും തിരിച്ചറിയാനും, വളർത്താനും,കഴിയുന്ന തരത്തിലുള്ള ഗൃഹാന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത്.

🌞എന്തും തുറന്നു പറയാൻ,ഒപ്പം കൂടാൻ കഴിയുന്ന കൂട്ടുകാരായി മാറാൻ,രക്ഷിതാക്കൾക്ക് കഴിഞ്ഞാൽ ആത്മവിശ്വാസത്തോടെ സ്വഭാവികമായി പഠനത്തിൽ ഏർപ്പെടാൻ കുട്ടികൾക്ക് കഴിയും.

🌞എന്റെ മകൾ കുസൃതിയാണ്,ഭയങ്കര വാശിക്കാരിയാണ്, അനുസരണയില്ല,വലിയ വായിൽ സംസാരിക്കുന്നു എന്നൊക്കെയുള്ള വിലയിരുത്തൽ നടത്തുന്നതിനു മുമ്പ്, രക്ഷിതാക്കൾ ചിലകാര്യങ്ങൾ സ്വയം വിലയിരുത്തുന്നത് നന്നാവും.

 

🌟എന്തുകൊണ്ടാണ് കുസൃതിക്കാരിയായും, വാശിക്കാരിയായും, അനുസരണയില്ലാത്തവളായും,തന്റെ കുട്ടി മാറിയത്?അതിന് വീട്ടിലെ അന്തരീക്ഷം,അമിതമായലാളന എന്നിവ കാരണമായിട്ടുണ്ടോ?

🌟സ്വന്തം അഭിപ്രായം കൃത്യമായി തുറന്നു പറയുന്ന മകളെ “വലിയ വായിൽ സംസാരിക്കുന്നവൾ എന്ന് കുറ്റപ്പെടുത്താമോ?”

🌟. കുടുംബാംഗങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഭാഷാ രീതികൾ, ചേഷ്ടകൾ, ശീലങ്ങൾ,എന്നിവയല്ലാതെ അവൾ മറ്റേതെങ്കിലും തരത്തിൽ പെരുമാറുന്നുണ്ടോ?

🌟അവളുടെ പെരുമാറ്റരീതി മോശമാണെന്ന്‌ വിലയിരുത്തിയത് കൃത്യമായി ഒരു കുട്ടിയുടെ സ്വാഭാവികവളർച്ചയുടെ ഘട്ടങ്ങൾ വിലയിരുത്തിയ ശേഷമാണോ?

🌟കണ്ടെത്തിയ പ്രശ്നങ്ങളെല്ലാം സ്വഭാവ വൈകല്യത്തിന്റെ പ്രശങ്ങളാണെന്ന് ഉറപ്പുണ്ടോ?

🌟കുട്ടിയെ അംഗീകരിക്കാനും,അറിയാനും എത്രമാത്രം ശ്രമിച്ചിട്ടുണ്ട്?

അവളുടെ പ്രശ്നങ്ങൾ അറിയാൻ,മികവുകളും, ശ്രേഷ്ഠഗുണങ്ങളും തിരിച്ചറിയാൻ എത്രമാത്രം സമയമാണ് ചെലവാക്കുന്നത്?

🌟. കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോഴും, ജീവിത പ്രവർത്തനങ്ങളിലും, കുട്ടിയെയും ഒപ്പം കൂട്ടാനും, അനുഭവങ്ങൾ പങ്കു വയ്ക്കാനും ശ്രമിച്ചിട്ടുണ്ടോ….?

 

ഇനിയും നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്. ഇവയ്ക്കൊക്കെ പോസിറ്റീവായ ഉത്തരങ്ങളാണ് മനസ്സിൽ വരുന്നതെങ്കിൽ ഉറപ്പിക്കാം നിങ്ങളുടെ കുട്ടി ശരിയുടെ പാതയിലാണ്…. ഒരിക്കലും അവൾ പിന്നോട്ടു പോകില്ല.

 

ശങ്കരിയുമൊത്തുള്ള ചില നിമിഷങ്ങൾ എന്റെ ചിന്തയെ കഴിഞ്ഞ കാല വിദ്യാലയജീവിതത്തെ ഓർമ്മിപ്പിച്ചു.കുട്ടികളുടെ വർത്തമാനങ്ങളും,കളികളും, ക്ലാസ്സ്‌ റൂം വിശേഷങ്ങളും, മികവുകളും, ചിത്രങ്ങളും,വീഡിയോകളുമാക്കി പങ്കുവച്ചിരുന്ന ദൈനം ദിനപ്രവർത്തനങ്ങളുടെ നാളുകൾ….

ശങ്കരിയുടെ മാതാപിതാക്കൾ പ്രശസ്തരായ ആയുർവേദ ഡോക്ടർമാരും, പ്രഭാഷകരും,കലാകാരന്മാ രുമാണ്.ഒരു അധ്യാപക കുടുംബത്തിന്റെ ഭാഗമായ ശങ്കരിയ്ക്കും ,തന്റെ സ്വാഭാവിക കഴിവുകൾ വളർത്താനുള്ള സാഹചര്യം ലഭിക്കുന്നതിൽ അത്ഭുതമില്ല.ഏതൊരു രക്ഷിതാവിനും ഇത്തരം അന്തരീക്ഷം ഉറപ്പുവരുത്താൻ കഴിയുക തന്നെ ചെയ്യും.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More