ശനിയാഴ്ചത്തെ ക്ലസ്റ്റർ മീറ്റിങ്ങിൽ പങ്കെടുക്കാത്തവർക്കെതിരെ ചട്ടപ്രകാരം നടപടിക്ക് നിർദ്ദേശം

August 19, 2024 - By School Pathram Academy

സൂചനയിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. 2024-25 പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേക്ഷൻ 2024 സ്പെഷ്യൽ അധ്യാപക ക്ലസ്റ്റർ പരിശീലങ്ങൾ/ യോഗങ്ങൾ 2024 ഓഗസ്റ്റ് 24 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത അധ്യാപക ക്ലസ്റ്റർ പരിശീലങ്ങൾ യോഗങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദേശങ്ങൾ സൂചന പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്.

ആയത് തുടർ നടപടികൾക്കായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ക്ലസ്റ്റർതല പരിശീലനത്തിന് മതിയായ കാരണങ്ങൾ കൂടാതെ പങ്കെടുക്കാതിരിക്കുന്ന അദ്ധ്യാപകർക്കെതിരെ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് അതത് വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നു.

2024 ഓഗസ്റ്റ് 24 ന് അധ്യാപക ക്ലസ്റ്റർ പരിശീലങ്ങൾ യോഗങ്ങൾ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ മോണിറ്റർ ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സ്കൂൾ പ്രഥമാധ്യാപകർ/എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി.ഇ എന്നിവരുടെ നേതൃത്വത്തിൽ ക്ലസ്റ്റർ കേന്ദ്രങ്ങൾ സന്ദർശിച്ച് വി‌ലയി‌രുത്തൽ നടത്തുന്നതിനും നിർദേശം നൽകുന്നു.