ശനിയാഴ്ച സ്കൂളിൽ ഹാജരാകണ്ട, ഉത്തരവ് കാണാം

January 21, 2022 - By School Pathram Academy

1 മുതൽ 9 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ 22, 29 തിയതികളിൽ സ്കൂളിൽ ഹാജരാകണ്ട. എന്നാൽ പത്താം ക്ലാസിൽ പഠിപ്പിക്കുന്നവർ വരണം .

 

സ്കൂളുകളിൽ ജോലിചെയ്യുന്ന അമ്മമാർക്കും ഗർഭിണികൾ അടക്കമുള്ളവർക്കും ‘വർക്ക് ഫ്രം ഹോം’

സംവിധാനം ഏർപ്പെടുത്താൻ പ്രിൻസിപ്പൽ / പ്രധാനാധ്യാർക്ക് നിർദേശം.

 

ഗർഭിണികളായ ജീവനക്കാർക്ക്

സ്കൂളുകളിൽ ജോലിചെയ്യുന്ന, രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുളള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്രരോഗബാധിതർ

തുടങ്ങിയ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി

ചെയ്യുന്നതിനുളള അനുവാദം (സർക്കാർ ഡോക്ടറുടെ (അലോപ്പതി)

സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ) അതത് പ്രിൻസിപ്പാൾമാർക്ക് /

പ്രഥമാദ്ധ്യാപകർ എന്നിവർക്ക് അനുവദിക്കാം.

 

വർക്ക് ഫ്രം ഹോമിൽ ഏർപ്പെടുന്ന എല്ലാ അദ്ധ്യാപകരും ഓൺലൈൻ ക്ലാസ്സുകളിലും തുടർപഠന പ്രവർത്തനങ്ങളിലും പൂർണ്ണമായിട്ടും

പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പാൾമാർ/പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.

ഒമ്പതാം ക്ലാസ് വരെ online ക്ലാസ് മാത്രമേ നടത്താവൂ. തെറാപ്പി സംബന്ധമായി പ്രവർത്തിക്കുന്ന സെന്ററുകൾക്ക് ഇത് ബാധകമല്ല.