ശമ്പള പരിഷ്കരണം.അനുസരിച്ചു GIS, SLI പോളിസികൾ പുതുക്കുന്നതിന് ഉത്തരവായിട്ടുണ്ട്. SLI അഡീഷണൽ പോളിസി എടുക്കുകയും, GIS പോളിസി തുക വർദ്ധിപ്പിക്കുകയുമാണ് വേണ്ടത്. ഇതെങ്ങനെ ചെയ്യാം ?

December 05, 2021 - By School Pathram Academy

GIS പോളിസി കൂട്ടിയത് ടി amount ഡിസംബർ മാസത്തെ ശമ്പളം മുതൽ spark ഇൽ വർധിപ്പിക്കുക..

 

അഡിഷണൽ SLI പോളിസിക്ക് പുതിയ അപേക്ഷ DDO കൊണ്ട് സൈൻ ചെയ്യിച്ചു ജില്ല ഇൻഷുറൻസ് ഓഫീസിൽ നൽക്കുക..

ടി തുക നേരിട്ടോ അല്ലെങ്കിൽ

താഴെപ്പറയുന്ന രീതിയിൽ അടക്കുക

*GO(P) No.159/2021/Fin Dated.30/11/2021*

*അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക അഡ്വാൻസ് ആയി അടച്ച് അപേക്ഷ ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ സമ‍ർപ്പിക്കണം. എല്ലാ ജീവനക്കാരുടെയും അപേക്ഷ ഓഫീസിൽ തലത്തിൽ നിന്ന് ഒന്നിച്ച് നൽകിയാലും മതി.*

*അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക E Treasury വഴി ഓൺലൈൻ ആയും അടക്കാം.*

*https://etreasury.kerala.gov.in/ ലോഗിൻ ചെയ്തു*

• Departmental Receipts select ചെയ്യുക.

• അതിൽ Department – State Insurance.

• Remittance type – SLI FIRST PREMIUM.

• Revenue district – select ചെയ്യുക.

• Office name – select ചെയ്യുക.

*തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് Net Banking / UPl / Card വഴി തുക അടക്കാം. അപേകഷയും E-Challan Receipts ഉം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം.