2023 -24 അക്കാദമിക വർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് അംഗീകൃത സ്കൂളുകളിൽ ശാസ്ത്ര രംഗം യൂണിറ്റ് രൂപീകരിക്കണം :- പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ

June 13, 2023 - By School Pathram Academy

സർക്കുലർ

 

വിഷയം :: ശാസ്ത്രരംഗം 2023-24 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച്

 

2023 24 അക്കാദമിക വർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ സർക്കാർ, എയ്ഡഡ് അംഗീകൃത സ്കൂളുകളിലെയും യു.പി., എച്ച്.എസ്. വിഭാഗങ്ങളിൽ ശാസ്ത്രരംഗത്തിന്റെ യൂണിറ്റുകൾ രൂപീകരിക്കേണ്ടതും ജൂൺമാസം തന്നെ പ്രവർത്തനങ്ങൾ ആരംഭി ക്കേണ്ടതുമാണ്.

നിലവിലെ മാമ്പലിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണം ശാസ്ത്രരംഗത്തിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. എല്ലാ സ്കൂളുകളിലും ശാസ്ത്രരംഗത്തിന് ഒരു സ്കൂൾതല കോ-ഓർഡിനേറ്ററും ഉപജില്ലകളിൽ ഉപജില്ലാതല കോ-ഓർഡിനേറ്ററും ജില്ലകളിൽ ജില്ലാതല കോ- ഓർഡിനേറ്ററും ഉണ്ടായിരിക്കേണ്ടതാണ്. ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങളിൽ തല്പരരായ അധ്യാ പകരെയായിരിക്കണം കോ-ഓർഡിനേറ്ററായി തിരഞ്ഞെടുക്കേണ്ടത്.

തുടർച്ചയായി മൂന്നുവർഷം സേവ നമനുഷ്ഠിച്ച കോ-ഓർഡിനേറ്റർമാർ ഉള്ള സ്ഥലങ്ങളിൽ പുതിയ അധ്യാപകനെ അധ്യാപികയെ കോ ഓർഡിനേറ്ററായി കണ്ടെത്താൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കേണ്ടതാണ്. കോ- ഓർഡിനേറ്ററുമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമയക്രമം താഴെച്ചേർക്കുന്നു.

 

  • 2013 ജൂൺ 19 – ശാസ്ത്രരംഗം സ്കൂൾ കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ് 

 

  • 2023 ജൂൺ 26 – ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ്

 

  • 2023 ജൂലൈ 1 – ശാസ്ത്രരംഗം ജില്ലാ കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ്

 

വിവിധതലങ്ങളിലെ കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ശാസ്ത്രരംഗ സമിതികൾ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കേണ്ടതാണ്. കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ് നിശ്ചിത സമയക്രമ ത്തിനുള്ളിൽ പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃ ത്വത്തിലും നിയന്ത്രണത്തിലുമായിരിക്കണം അതതു തലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ഉപജില്ലാ കോ-ഓർഡിനേറ്റർമാരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട വിദ്യാ ഭ്യാസ ഉപഡയറക്ടർക്കും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ സ്കൂൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ലഭ്യമാക്കേണ്ടതാണ്. വിലാസവും ഫോൺ നമ്പരും

 

പൊതുവിദ്യാഭ്യാസ അഡീ. ഡയറക്ടർ (അക്കാദമിക്)