ശില്പശാല സംഘടിപ്പിക്കുന്നു. എഴുത്തുകാർ, ഗവേഷകർ, അധ്യാപകർ തുടങ്ങി വൈജ്ഞാനിക മേഖലയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് ശില്പശാല സംഘടിപ്പിക്കും. എഴുത്തുകാർ, ഗവേഷകർ, അധ്യാപകർ തുടങ്ങി വൈജ്ഞാനിക മേഖലയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. അതാത് രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചായിരിക്കും പ്രതിനിധികളെ തിരഞ്ഞെടുക്കുക.
ജൂൺ 2,3,4 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാല സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 15നു മുമ്പ് [email protected] ലേക്ക് അപേക്ഷയും ബയോഡാറ്റയും അയയ്ക്കണം.