ശ്രദ്ധേയമായി ദിലു മാളിയേക്കലിന്റെ ‘ഭാഗവത് ദ് റിബല്യൻ’

January 27, 2024 - By School Pathram Academy

ശ്രദ്ധേയമായി ദിലു മാളിയേക്കലിന്റെ ‘ഭാഗവത് ദ് റിബല്യൻ’

ടി.എസ്. ദിൽരാജ്

കുതിരക്കുളമ്പടി ശബ്ദത്തിന്റെ അകമ്പടിയിൽ പാഞ്ഞെത്തുന്ന  കൊള്ള സംഘങ്ങളും അവരുടെ ക്രൂരതകളുമാണു ചമ്പൽ കാടുകൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരിക. എന്നാൽ ചമ്പൽ കൊള്ളക്കാരുടെ ഇപ്പോഴത്തെ ദൈന്യ ജീവിതം വിവരിക്കുന്ന ‘ഭാഗവത് ദ് റിബല്യന്റ് എന്ന ഹ്രസ്വചിത്രം രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളിൽ ചർച്ചയാവുകയാണ്. മധ്യപ്രദേശിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നു കമ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദം നേടിയ  മൂവാറ്റുപുഴ  കിഴക്കേക്കര ദിലു മാളിയേക്കൽ സംവിധാനം ചെയ്‌ത ഹ്രസ്വചിത്രത്തിന് ഇതിനോടകം ഒട്ടേറെ അവാർഡും ലഭിച്ചു.

കൊള്ള സംഘത്തിനൊപ്പം ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന തോക്ക് ദിവസവും എടുത്തു തേച്ചു മിനുക്കി പഴയ കഥകൾ പറയുന്ന വിരമിച്ച കൊള്ളക്കാരൻ ഭാഗവത് ദ റിബല്യനിൽ ഈ കൊള്ളക്കാരന്റെ ദൃശ്യങ്ങളുണ്ട്. കൊള്ളക്കാർക്കു ലഭിച്ചിരുന്ന ബഹുമാനവും ആദരവും ആവേശത്തോടെ വിശദീകരിക്കുന്ന മുൻ കൊള്ള സംഘത്തിലെ സ്ത്രീയുടെ ദൃശ്യങ്ങളും ചിത്രത്തിൽ കാണാം. 3 സംസ്‌ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ചമ്പൽ മേഖലയിലെ കൊള്ളക്കാരുടെ ചരിത്രം മനസ്സിലാക്കാൻ ദിലു മാളിയേക്കൽ നടത്തിയ സാഹാസിക യാത്രയാണു ഹ്രസ്വചിത്രം .

ചമ്പൽ കൊള്ളക്കാരെ വില്ലന്മാരായി ചിത്രീകരിക്കാനോ വെള്ളപൂശാനോ അല്ല ദിലു മാളിയേക്കൽ ശ്രമിച്ചിരിക്കുന്നത്. ചമ്പൽ കാട്ടിലെ കൊള്ളക്കാരുടെ പ്രശ്ന‌നങ്ങളെ അവതരിപ്പിക്കുന്നതാണു ചിത്രം. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ശക്ത‌മായ അടിച്ചമർത്തൽ മൂലം കൊള്ളസംഘത്തിലെ മുൻ അംഗങ്ങളിൽ പലരും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളി ലേക്കും ദുരിതങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.

ദിലു സംവിധാനം ചെയ്‌ത സെഹ്‌റ സെക്കൻഡ് പോയിസനിങ് എന്ന ഡോക്യുമെൻ്റി ഇക്കൊല്ലം ഒട്ടേറെ അവാർഡ് നേടിയിരുന്നു. ഭോപാൽ ദുരന്തത്തിനു ശേഷവും അവിടെയുള്ള നാട്ടുകാർ നേരിടുന്ന പ്രശ്‌നങ്ങൾ ദൃശ്യവൽകരിക്കുന്നതാണു ഡോക്യുമെന്ററി . മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കലാ കാരി ഇന്റർനാഷനൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച വനിത ഫിലിം മേക്കർ അവാർഡും, കേരള ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഡോക്യുമെൻ്ററി ഫിലിം അവാർഡും നേടി.

അൽവിദ ദ ലോസ്‌റ്റ് ഗുഡ്‌ബൈ ആണു ദിലു ആദ്യം സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം. സ്ത്രീകൾക്കു സമൂഹത്തിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ അതിഥി ത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ഹ്രസ്വചിത്രം കൊൽക്കത്ത ഫിലിം ഫെസ്‌റ്റിവലിൽ പ്രേക്ഷകയുടെയും മാധ്യമങ്ങളുടെയും പ്രശംസ നേടിയിരുന്നു.

ദിലുവി ന്റെ സഹോദരൻ ഡോ. നിബിൻ ഷായാണു ചിത്രം നിർമിച്ചത്. റിട്ടയേഡ് അഗ്രികൾചർ ഓഫിസർ എം.എച്ച് ഷബീറിന്റെയും മേക്കടമ്പ് സർക്കാർ സ്‌കൂൾ പ്രധാനാധ്യാപിക എം.എൽ. സുനിതയുടെയും മകളാണു ദിലു.

 

 

 

 

 

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More