ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകര്‍ക്കായി ദേശീയതലത്തില്‍ സെമിനാര്‍ പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു.ഓണ്‍ലൈനായി ആയിരിക്കും മത്സരം

March 15, 2022 - By School Pathram Academy

ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകര്‍ക്കായി ദേശീയതലത്തില്‍ സെമിനാര്‍ പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു.ഓണ്‍ലൈനായി ആയിരിക്കും മത്സരം.

വേദാന്തം/ഭാരതീയദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എം.ഫില്‍,പിഎച്ച്.ഡി ഗവേഷണം നടത്തുന്ന യുവഗവേഷകരില്‍ നിന്നും ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ സ്വയം തയ്യാറാക്കിയ സെമിനാര്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.പ്രബന്ധങ്ങള്‍ വേദാന്തം/ഭാരതീയദര്‍ശനങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ടവയായിരിക്കണം.ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ രണ്ടായിരം വാക്കുകളില്‍ കുറയാത്തതും മുവായിരം വാക്കുകളില്‍ കവിയാത്തതും സ്വയം തയ്യാറാക്കിയതുംആയിരിക്കണം.

2022 ജനുവരി ഒന്നിന് 35 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.വകുപ്പ് അധ്യക്ഷന്മാരുടെ/സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം ഹാജരാക്കണം.ടൈപ്പ് ചെയ്ത് പിഡിഎഫ് രൂപത്തിലാക്കിയ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടഅവസാന തീയതി മാര്‍ച്ച്31.

വിദഗ്ധ പണ്ഡിതര്‍ നടത്തുന്ന പ്രാരംഭ സ്‌ക്രീനിംഗിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് പ്രബന്ധങ്ങള്‍ക്ക് വെബിനാറിലൂടെ അവതരണാനുമതി നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും നല്‍കും.വെബിനാറില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ.ശ്രീകല എം.നായര്‍ അറിയിച്ചു.രജിസ്‌ട്രേഷനും പ്രബന്ധ സമര്‍പ്പണത്തിനുമായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്യുക .https://forms.gle/3CEuJxHQEHE8hUpCA

വിശേവിവരങ്ങള്‍ക്ക്https://www.sreesankarastudies.org/ഫോണ്‍: +919746935591

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More